ഫാഷന്‍ ഗോള്‍ഡ് ജ്വലറി തട്ടിപ്പ് കേസ്; 9 മാസമായി ഒളിവിലായിരുന്ന പൂകോയ തങ്ങള്‍ കീഴടങ്ങി

 


കാസര്‍കോട്: (www.kavrtha.com 11.08.2021) ഒമ്പത് മാസമായി ഒളിവിലായിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വലറി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പൂകോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വലറി മാനേജിങ് ഡയറക്ടറാണ് പൂകോയ തങ്ങള്‍. പൊലീസ് ഇയാള്‍ക്കായി ലുക് ഔട് നോടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. 

കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് ജ്വലറിയുടെ ചെയര്‍മാനായിരുന്നു ഖമറുദ്ദീന്‍. 93 ദിവസം ജയിലില്‍ കഴിഞ്ഞ അദ്ദേഹം നിലവില്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഖമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി കെ പൂകോയ തങ്ങള്‍ ഒളിവില്‍ പോയത്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തന സമിതി അംഗമായിരുന്നു അദ്ദേഹം.

ജ്വലറിയുടെ കാസര്‍കോട് ശാഖയിലേക്ക് 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്. ഫാഷന്‍ ഗോള്‍ഡ് ജ്വലറിയുടെ ജനറല്‍ മാനജറായിരുന്ന സൈനുല്‍ ആബിദ് നേരത്തേ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ കീഴടങ്ങിയിരുന്നു. 

ഫാഷന്‍ ഗോള്‍ഡ് ജ്വലറി തട്ടിപ്പ് കേസ്; 9 മാസമായി ഒളിവിലായിരുന്ന പൂകോയ തങ്ങള്‍ കീഴടങ്ങി

കേസിന്റെ അന്വേഷണം ലോകല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും, വലിയ രീതിയില്‍ അന്വേഷണം പുരോഗമിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് തണുത്തു. അതിനിടെയാണ് പൂകോയ തങ്ങള്‍ കീഴടങ്ങിയിരിക്കുന്നത്.

Keywords:   Fashion gold investment fraud; Pookoya Thangal surrendered, Kasaragod, News, Trending, Cheating, Court, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia