Complaint | കേരള സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് വ്യാജ പ്രചാരണം; പൊലീസില്‍ പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി
Apr 11, 2024, 20:30 IST
തിരുവനന്തപുരം: (KVARTHA) കേരള സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി ചൂണ്ടിക്കാട്ടുന്നു.
'Mr Sinha' എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്‌സ് പ്ലാറ്റ് ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'Mr Sinha' എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്‌സ് പ്ലാറ്റ് ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഈ സമൂഹ മാധ്യമ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനും അതിന്റെ സ്രഷ്ടാവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഉടനടി നടപടിയെടുക്കാനും പരാതിയില്‍ ആവശ്യപ്പെടുന്നു.
Keywords: Fake propaganda of Kerala government textbook; Minister V Sivankutty filed a complaint with the police, Thiruvananthapuram, News, Fake Propaganda, Minister V Sivankutty, Complaint, Police, Social Media, Allegation, DGP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.