നാരങ്ങാവെള്ളം കുടിച്ച് കൊവിഡ് 19 തടയാമെന്ന ഡോക്ടറുടെ പേരിലുള്ള വ്യാജസന്ദേശത്തില്‍ ശ്രീനിവാസനും കുടുങ്ങി

 



കണ്ണൂര്‍: (www.kvartha.com 08.04.2020) പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ പേരിലുള്ള നാരങ്ങാവെള്ളത്തിന്റെ മാഹാത്മ്യം എന്ന വിഷയത്തില്‍ പ്രചരിക്കുന്ന വ്യാജസന്ദേശം നടന്‍ ശ്രീനിവാസനെയും വീഴ്ത്തി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. സി എം അഷ്‌റഫിന്റെ പേരിലുള്ള വ്യാജസന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഡോകടര്‍ തന്റെ പേരില്‍ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തിന് പിന്നില്‍ പ്രചരിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിയാരം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മറ്റൊന്നുമല്ല ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തില്‍ നാരങ്ങ വെള്ളത്തിന് അപൂര്‍വ സിദ്ധിയുണ്ടെന്നാണ് സമര്‍ത്ഥിക്കുന്നത്.

നാരങ്ങാവെള്ളത്തിലുള്ള വിറ്റമിന്‍ സി മനുഷ്യന് പ്രതിരോധശേഷി കൂട്ടുമെന്നും രക്തത്തിലെ ജലാംശം നാരങ്ങാവെള്ളം ആല്‍ക്കെലിയാകുമെന്നുമാണ് ഡോക്ടറുടെ വോയ്‌സ്. ഇതുവഴി കൊറോണയെ പ്രതിരോധിക്കാമെന്നും ഡോക്ടര്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരിയാരത്തെ ഡോക്ടറുടെ ഫെയ്‌സ് ബുക്ക് വാര്‍ത്ത രാഷ്ട്രീയ പ്രവര്‍ത്തകരില്‍ വന്‍ വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമേഖലയെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് നടന്‍ ശ്രീനിവാസന്റെ പേരില്‍ ഒരു  പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ ലേഖനം വരുന്നത്. ശ്രീനിവാസനെ എതിര്‍ത്തുകൊണ്ടു സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍മാരടക്കമുള്ള നിരവധിയാളുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്.

നാരങ്ങാവെള്ളം കുടിച്ച് കൊവിഡ് 19 തടയാമെന്ന ഡോക്ടറുടെ പേരിലുള്ള വ്യാജസന്ദേശത്തില്‍ ശ്രീനിവാസനും കുടുങ്ങി

Keywords:  Kannur, News, Kerala, Srinivasan, Actor, Fake, Doctor, Message, Police, Complaint, COVID19, fake news about covid 19 lemon juice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia