നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്
Dec 1, 2016, 19:00 IST
തിരുവനന്തപുരം: (www.kvartha.com 01.12.2016) നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൈബര്‍ പോലീസും ഹൈടെക് സെല്ലും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡി ജി പി രാജേഷ് ദിവാന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്.
കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ മൃതദേഹത്തിനു സമീപം കൂടിനില്ക്കുന്ന കേരള പോലീസ് സേനാംഗങ്ങള്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തില്‍ 2015 ഒക്ടോബറില്‍ ഒഡീഷ - ഛത്തീസ്ഗഡ് ബോര്ഡറില് ദര്‍ഭഗട്ടി എന്ന സ്ഥലത്തു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയുടേതാണ് ചിത്രമെന്ന് വ്യക്തമായി. സര്‍ക്കാരിനും പോലീസിനുമെതിരെ ജനവികാരം തിരിച്ചുവിടുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു വ്യാജ പ്രചരണം നടത്തിയതെന്ന് വ്യക്തമായിരുന്നു.
ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. പലരും സോഷ്യല്‍ മീഡിയകളില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ അതിന്റെ നിജസ്ഥിതി മനസിലാക്കാതെയാണ് ഷെയര്‍ ചെയ്യുന്നതെന്നും പോലീസ് വ്യക്തമാക്കി.
Keywords : Malappuram, Maoists, Attack, Photo, Social Network, Police, Case, Kerala, Nilambur, Fake messages against police; Case registered

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.