കാസര്‍കോട്: കേരളത്തിന്റെ ഔദ്യോഗിക മത്സ്യം കരിമീനാണ്. കായലുകളിലും പുഴകളിലും സമ്പന്നമായ യഥാര്‍ത്ഥ കരിമീനിന്റെ മറവില്‍ വ്യാജ കരിമീന്‍ വിപണി കീഴടക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കരിമീന്‍ എന്ന പേരില്‍ കേരളത്തില്‍ എത്തിക്കുന്ന മത്സ്യം കരിമീനേയല്ല.
ഉപഭോക്താക്കള്‍ കരിമീനിന്റെ പേരില്‍ തട്ടിപ്പിന് ഇരയാവുകയാണ്. കേരളത്തിലെ കായലുകളില്‍ നിന്നും പുഴകളില്‍ നിന്നും കിട്ടുന്ന കരിമീനിനെ പൊള്ളുന്ന വിലയാണ്. 350 മുതല്‍ 450 രൂപവരെയാണ് കേരളത്തിലെ കരിമീനിന് ഒരു കിലോയുടെ വില. ആവശ്യത്തിന് ഒറിജിനല്‍ കരിമീന്‍ കിട്ടാത്ത അവസ്ഥ കേരളത്തില്‍ നിലവിലുണ്ട്. ഇത് മറയാക്കിയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും നിന്ന് വന്‍തോതില്‍ വ്യാജ കരിമീന്‍ വിപണിയില്‍ ഇറക്കുന്നത്.
സംസ്ഥാനത്തിന്റെ തനത് കായല്‍- പുഴ മത്സ്യമാണ് കരിമീന്‍. കരിമീനിനെ ആന്ധ്രയില്‍ നിന്നാണ് ശക്തരായ എതിരാളികളുള്ളത്. മറ്റൊരു എതിരാളി ശ്രീലങ്കന്‍ വംശജനായ തിലാപ്പിയ എന്ന വ്യാ ജ കരിമീന്‍. കേരളത്തിലെ കരിമീനിന് പിടിച്ചെടുക്കുന്ന സ്ഥലത്തുതന്നെ വില കിലോയ്ക്ക് 300-350 രൂപയാണ്. വിപണിയില്‍ അതിന് 450 രൂപ വരെ ഇടാക്കുന്നുണ്ട്. കരിമീന്‍ ഏറ്റവും മുഴുത്തതാണെങ്കില്‍ വില 500 രൂപ വരെ എത്താറുണ്ട്. പരമാവധി നാല് വലിയ കേരള കരിമീനിന് ഒരുകിലോ തൂക്കം വരും. വലിപ്പം കുറയുംതോറും കിലോയ്ക്ക് 10 എണ്ണം വരെ വരും.
കേരളത്തില്‍ കരിമീനിന്റെ ദൗര്‍ലഭ്യം കൂടുതലാണ്. ഇത് മുതലെടുത്തുകൊണ്ടാണ് ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും മത്സ്യ ഏജന്റുമാര്‍ വ്യാജ കരിമീന്‍ കേരളത്തിലെത്തിക്കുന്നത്. മലിനീകരണവും ഔട്ട് ബോട്ടുകളുടെ ബാഹുല്യവുമാണ് കേരളത്തില്‍ കരിമീന്‍ ദൗര്‍ല്ലഭ്യത്തിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആന്ധ്ര കരിമീനിന് 200-250 രൂപയാണ് ഒരു കിലോയുടെ വില. ഇത് ഒറിജിനല്‍ കരിമീനാണെന്ന് പറഞ്ഞ് ഉപഭോക്താക്കളെ പറ്റിക്കുകയാണ് പതിവ്. കാഞ്ഞങ്ങാട്ട് ഇന്ന് കരിമീനിന് കരിമീനിന് ഒരു കിലോയുടെ വില 230 രൂപയാണ്. ഇത് തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തിച്ച വ്യാജ കരിമീന്‍ തന്നെയാണ്.
ആന്ധ്രയിലും തമിഴ്‌നാട്ടിലുമുള്ള കരിങ്കല്‍, മാര്‍ബിള്‍, കടപ്പാക്കല്‍, ക്വാറികള്‍ വന്‍ ജലാശയങ്ങളായി ഉപേക്ഷിക്കപ്പെടുമ്പോള്‍ അവയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന മീനാണ് കരിമീനെന്ന പേരില്‍ കേരളത്തിലെ വിപണിയില്‍ വന്ന് മറിയുന്നത്. ചാണകവും കടലപ്പിണ്ണാക്കും കോഴികളുടെ മാലിന്യങ്ങളും കാലിവളവും തീറ്റയായി നല്‍കി വളര്‍ത്തിക്വാറികളില്‍ വളര്‍ത്തിയെടുക്കുന്ന ഈ മത്സ്യങ്ങളെ കേരളത്തിലെ വിദഗ്ധരായ കരിമീന്‍ പ്രേമികള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും. കൂര്‍ത്തമൂക്കും വെളുത്ത ആവോലി മീനിന്റെ നിറവുമുള്ള ഇത്തരം തെലുങ്കാന - തമിഴ് കരിമീനിന് ചാണകഗന്ധവും പച്ചരിചോറിന്റെ രുചിയുമാണുള്ളത്. ഇതെക്കുറിച്ച് കൂടുതല്‍ അറിയാത്തവര്‍ വിലക്കുറവും കാണാന്‍ നല്ല ചന്തവുമുള്ള തെലുങ്ക് ദേശം കരിമീന്‍ വിരിക്കുന്ന വലയില്‍ വീണുപോകുന്നു.
ശ്രീലങ്കന്‍ വംശജനായ തിലാപ്പിയയാണ് കേരള കരിമീനിന് വല്ലാതെ ഭീഷണിയുയര്‍ത്തുന്ന മറ്റൊരു വ്യാജന്‍. ഇവയ്ക്ക് ഒരു കിലോയ്ക്ക് 100 രൂപയാണ് വില. ഇവ സാധാരണ മത്സ്യ ചന്തകളില്‍ സുലഭമാണ്. മാലിന്യത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ഇവയും മലയാളി കരിമീനിനെ പോലെ യാതൊരു രുചിയും മണവും ഇല്ലാത്തതാണ്. കരിമീനിന്റെ പേരില്‍ ഹോട്ടലുകളിലെ തീന്‍മേശകളില്‍ വഞ്ചിക്കപ്പെടുന്നുണ്ട്. പൊരിച്ച ഒരു കരിമീനിന് 100 മുതല്‍ 150 രൂപവരെ വില ഇടാക്കുന്നുണ്ട്. പാവം ഉപഭോക്താക്കളറിയുന്നില്ല തീന്‍മേശയിലുള്ളത് തെലുങ്കാന- തമിഴ്- ശ്രീലങ്കന്‍ വ്യാജന്മാരായ കരിമീനാണെന്ന്.

Keywords: F ake Karimeen Fish, Market, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.