പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെ വ്യാജ ഐപിഎസുകാരന്‍ വിപിന്‍ കാര്‍ത്തിക് ട്രെയിനില്‍നിന്നു എറിഞ്ഞ രേഖകള്‍ കണ്ടെത്തി
Nov 5, 2019, 12:39 IST
ഗുരുവായൂര്‍: (www.kvartha.com 05.11.2019) പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെ വ്യാജ ഐപിഎസുകാരന്‍ വിപിന്‍ കാര്‍ത്തിക് ട്രെയിനില്‍നിന്നു എറിഞ്ഞ രേഖകള്‍ കണ്ടെത്തി. വിപിന്‍ കാര്‍ത്തിക് ട്രെയിനില്‍നിന്നു പുഴയിലെറിഞ്ഞ രേഖകളാണ് പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയ അമ്മയും മകനും മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഐപിഎസ് ചമഞ്ഞ് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുകാരുടെ പോലും വിശ്വാസം നേടിയെടുത്ത് വിപിന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. പൊലീസ് വീടു വളഞ്ഞതിനെ തുടര്‍ന്ന് വിപിന്‍ കാര്‍ത്തിക് കഴിഞ്ഞ 27ന് രക്ഷപ്പെടുകയും അമ്മ ശ്യാമള വേണുഗോപാലിനെ അറസ്റ്റും ചെയ്തിരുന്നു.
ലക്ഷ്യം തെറ്റി കരയില്‍ വീണ രേഖകള്‍ ദിവസങ്ങള്‍ക്കു ശേഷം നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെടുകയുംപോലീസിനെ ഏല്‍പിക്കുകയുമായിരുന്നു. മഴയത്തു നനഞ്ഞു കിടന്ന രേഖകള്‍ പൊലീസ് ഉണക്കിയെടുത്ത് പരിശോധിക്കും. 'വിപിന്‍ കാര്‍ത്തിക് ഐപിഎസ്' എന്നെഴുതിയ പിച്ചള ബോര്‍ഡും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇനിയും ഇയാളെ പിടികൂടാനായിട്ടില്ല.
മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രേഖകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെംപിള്‍ എസ്ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് ഇവ ശേഖരിച്ചു.
എപ്പോഴാണ് രേഖകള്‍ വലിച്ചെറിയപ്പെട്ടതെന്ന അന്വേഷണത്തിലാണ് പൊലീസ്. നാട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ശ്യാമളയും വിപിനും വായ്പ തരപ്പെടുത്താന്‍ സമര്‍പ്പിച്ചതാണ് ഈ വ്യാജരേഖകള്‍ എന്ന് രണ്ടു ബാങ്കുകളുടെ ശാഖകളിലെത്തിച്ച് തിരിച്ചറിഞ്ഞു.
ശ്യാമളയെ പൊലീസ് തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി കാരക്കാടെ ഫ്‌ളാറ്റില്‍ തെളിവെടുപ്പു നടത്തി വൈകിട്ട് ജയിലധികൃതര്‍ക്കു കൈമാറി.
ഗുരുവായൂരിലെ 5 ബാങ്കുകളില്‍ നിന്നുമാത്രം വായ്പയെടുത്ത് 12 കാറുകള്‍ വാങ്ങി 11 എണ്ണവും അമ്മയും മകനും ചേര്‍ന്ന് മറിച്ചുവിറ്റിരുന്നു. എസ്ബിഐ, ഐഒബി അധികൃതര്‍ ഇവര്‍ക്കെതിരെ നേരത്തെതന്നെ പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയ അമ്മയും മകനും മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഐപിഎസ് ചമഞ്ഞ് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുകാരുടെ പോലും വിശ്വാസം നേടിയെടുത്ത് വിപിന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. പൊലീസ് വീടു വളഞ്ഞതിനെ തുടര്‍ന്ന് വിപിന്‍ കാര്‍ത്തിക് കഴിഞ്ഞ 27ന് രക്ഷപ്പെടുകയും അമ്മ ശ്യാമള വേണുഗോപാലിനെ അറസ്റ്റും ചെയ്തിരുന്നു.
ലക്ഷ്യം തെറ്റി കരയില്‍ വീണ രേഖകള്‍ ദിവസങ്ങള്‍ക്കു ശേഷം നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെടുകയുംപോലീസിനെ ഏല്‍പിക്കുകയുമായിരുന്നു. മഴയത്തു നനഞ്ഞു കിടന്ന രേഖകള്‍ പൊലീസ് ഉണക്കിയെടുത്ത് പരിശോധിക്കും. 'വിപിന്‍ കാര്‍ത്തിക് ഐപിഎസ്' എന്നെഴുതിയ പിച്ചള ബോര്‍ഡും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇനിയും ഇയാളെ പിടികൂടാനായിട്ടില്ല.
മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രേഖകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെംപിള്‍ എസ്ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് ഇവ ശേഖരിച്ചു.
എപ്പോഴാണ് രേഖകള്‍ വലിച്ചെറിയപ്പെട്ടതെന്ന അന്വേഷണത്തിലാണ് പൊലീസ്. നാട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ശ്യാമളയും വിപിനും വായ്പ തരപ്പെടുത്താന്‍ സമര്‍പ്പിച്ചതാണ് ഈ വ്യാജരേഖകള്‍ എന്ന് രണ്ടു ബാങ്കുകളുടെ ശാഖകളിലെത്തിച്ച് തിരിച്ചറിഞ്ഞു.
ശ്യാമളയെ പൊലീസ് തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി കാരക്കാടെ ഫ്‌ളാറ്റില്‍ തെളിവെടുപ്പു നടത്തി വൈകിട്ട് ജയിലധികൃതര്‍ക്കു കൈമാറി.
ഗുരുവായൂരിലെ 5 ബാങ്കുകളില്‍ നിന്നുമാത്രം വായ്പയെടുത്ത് 12 കാറുകള്‍ വാങ്ങി 11 എണ്ണവും അമ്മയും മകനും ചേര്‍ന്ന് മറിച്ചുവിറ്റിരുന്നു. എസ്ബിഐ, ഐഒബി അധികൃതര്‍ ഇവര്‍ക്കെതിരെ നേരത്തെതന്നെ പരാതി നല്‍കിയിരുന്നു.
Keywords: News, Kerala, Guruvayoor, IPS Officer, Train, Police, Arrested, Malpractice, Details, Flat, SBI, IOB, Fake IPS Officer Vipin Karthik Throws Documents out of Train while Escaping Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.