കേരളത്തിലേക്ക് സ്‌ഫോടക വസ്തുക്കളെത്തിയെന്ന സന്ദേശം വ്യാജം

 


തിരുവനന്തപുരം: കേരളത്തിലേക്ക് ആര്‍.ഡി.എക്‌സ്. ഉള്‍പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ കടന്നിട്ടുണ്ടെന്ന വിവരം വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഒരു അജ്ഞാത ഫോണ്‍കോളിലൂടെ ഹരിയാനയില്‍ നിന്നും ഒരു കിലോ ആര്‍.ഡി.എക്‌സുമായി ഒരാള്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കേരളാ പോലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു.

ഡല്‍ഹി പോലീസിനാണ് മഹേന്ദ്രസിങ് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍ സന്ദേശം ലഭിച്ചത്. ഡല്‍ഹി പോലീസ് വിവരം കേരളാ പോലീസിന് കൈമാറുകയായിരുന്നു. ഫോണ്‍കോള്‍ സന്ദേശത്തെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

കേരളത്തിലേക്ക് സ്‌ഫോടക വസ്തുക്കളെത്തിയെന്ന സന്ദേശം വ്യാജംതുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി തിരുവനന്തപുരം നഗരത്തില്‍ തിരച്ചില്‍ നടത്തി. വിമാനത്താവളം, റയില്‍വെ സ്‌റ്റേഷന്‍, പ്രധാന ബസ് സ്‌റ്റേഷനുകള്‍ എന്നിവടങ്ങളില്‍ ബോംബ് സ്‌ക്വാഡും തിരച്ചില്‍ നടത്തി. ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു സുരക്ഷ ശക്തമാക്കി. പിന്നീടാണ് സന്ദേശത്തിന്റെ ഉറവിടം വ്യാജമാണെന്ന് തെളിഞ്ഞത്. എന്നാല്‍ രഹസ്യവിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശം തുടരും. 


Keywords : Thiruvananthapuram, Fake Phone Call, Police, Kerala, RDX, Delhi Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia