ഡോ. മോളി കുരുവിള യുക്രെയിനില്‍ കുടുങ്ങിയെന്ന ഇ-മെയിലില്‍ കുരുങ്ങി സുഹൃത്തുക്കള്‍

 


തിരുവനന്തപുരം: (www.kvartha.com 29.11.2014) കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപികയും പ്രഭാഷകയും പ്രമുഖ കൗണ്‍സിലിംഗ് വിദദ്ധയുമായ ഡോ. മോളി കുരുവിള യുക്രെയിനില്‍ കുടുങ്ങിയോ. ഇതുസംബന്ധിച്ച് പ്രചരിച്ച ഇ-മെയില്‍ സന്ദേശം അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാഴ്ത്തി.

ഡോ. മോളിയുടെ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സഹായാഭ്യര്‍ത്ഥനാ മെയില്‍ ലഭിച്ചത്. അടിയന്തര സഹായം വേണമെന്ന അഭ്യര്‍ത്ഥന ലഭിച്ചയുടന്‍ അവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് സംശയനിവൃത്തി വരുത്താന്‍ ശ്രമിച്ചവര്‍ക്ക് അവരെത്തന്നെ നേരിട്ടു കിട്ടി. താന്‍ കേരളത്തിലുണ്ടെന്നും യുക്രെയിനിലെന്നല്ല ഒരിടത്തും പോയിട്ടില്ലെന്നും മോളി ടീച്ചറില്‍ നിന്നു നേരിട്ട് അറിഞ്ഞവര്‍ക്ക് ആശ്വാസമായി.

എന്നാല്‍ അങ്ങനെ വിളിച്ച് അന്വേഷിക്കാന്‍ നില്‍ക്കാതെ, മോളി ടീച്ചറെ സഹായിക്കാനെന്തു വഴി എന്ന് പരസ്പരം ആലോചിക്കുകയും തല പുകയ്ക്കുകയും ചെയ്തവര്‍ക്ക് കാര്യങ്ങള്‍ മനസിലായത് വൈകിയാണ്. തന്റെ ഇ മെയില്‍ ഐഡി ആരോ ഹാക്ക് ചെയ്തിരിക്കുന്നുവെന്നും അതില്‍ നിന്ന് ഇപ്പോള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ തന്റേതല്ലെന്നും വിശദീകരിച്ചുകൊണ്ടായിരുന്നു പുതിയൊരു ഇ മെയില്‍ വിലാസത്തില്‍ നിന്നുള്ള സന്ദേശം. 

അതോടെ, ഇതിലേതാണു ശരിയെന്ന സംശയം തീര്‍ക്കാന്‍ പലരും ഡോ. മോളി കുരുവിളയെ വിളിച്ചു. പഴയ മെയില്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും പുതിയ ഐഡിയാണു ശരിയെന്നും അവര്‍ വിശദീകരിക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ തനിക്ക് ലഭിച്ച ഫോണ്‍ വിളികള്‍ക്ക് കണക്കില്ലെന്ന് ഡോ. മോളി കുരുവിള പറഞ്ഞു.

കസിന്റെ കിഡ്‌നി ചികില്‍സയുമായി ബന്ധപ്പെട്ട് പൊടുന്നനേ ഉണ്ടായ യാത്രയാണെന്നും ആരെയും അറിയിക്കാന്‍ പറ്റിയില്ലെന്നും പറഞ്ഞ് ആരംഭിച്ച 'യുക്രെയിന്‍' മെയിലില്‍ 1850 യുഎസ് ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. തിരിച്ചു മോളി ടീച്ചറെ കേരളത്തിലെത്തിക്കാന്‍ ഏതായാലും ആരും പിരിവ് ആരംഭിച്ചിരുന്നില്ല. ( ഇ മെയിലിന്റെ പൂര്‍ണരൂപം ഇതിനൊപ്പം).

I really hope you get this fast. I could not inform anyone about My trip to Ukraine, Am In Ukraine to see my ill cousin she is suffering from Kidney disease and must undergo Kidney transplant to save her life the condition is critical. Kidney transplant is very expensive here, so I want to transfer her back home to have the surgery implemented.

I really need to take care of this now but my credit card can't work here. I travelled with little money due to the short time I had to prepare for this trip and never expected things to be the way it is right now. I need a loan of $1,850 USD from you and I'll reimburse you at my return. I will really appreciate whatever amount you can come up with, if not all get back to me. I'll advise on how to transfer it.

Let me know if you can be of help.
Best regards,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഡോ. മോളി കുരുവിള യുക്രെയിനില്‍ കുടുങ്ങിയെന്ന ഇ-മെയിലില്‍ കുരുങ്ങി സുഹൃത്തുക്കള്‍

Keywords:  Dr. Moly Kuruvilla, Ukraine, Kerala, E-mail, Trip, Fake e mail message in the name of Dr. Moly Kuruvilla.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia