ഫെയ്‌സ്ബുക്ക് പ്രണയം: കാമുകനെത്തേടി യുവതി ചെറുപുഴയില്‍

 


ചെറുപുഴ: (www.kvartha.com 17/02/2015) ഫെയ്‌സ്ബുക്ക് വഴി പ്രണയത്തിലായ യുവതി കാമുകനെത്തേടി ചെറുപുഴയിലെത്തി. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് ബത്തേരി സ്വദേശിനിയായ യുവതി തന്റെ ഫെയ്‌സ്ബുക്ക് കാമുകനെത്തേടിയെത്തിയത്. എന്നാല്‍ ടൗണില്‍ അസമയത്ത് യുവതിയെ തനിച്ച് കണ്ടപ്പോള്‍ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കാമുകനെത്തേടിയാണ് യുവതി എത്തിയിരിക്കുന്നതെന്ന കാര്യം മനസിലായത്.

ഇതിനിടെ യുവതി ഞായറാഴ്ച തന്നെത്തേടി വരുന്നുണ്ടെന്ന വിവരമറിഞ്ഞ് കാമുകനായ ആലക്കോട് അരങ്ങം സ്വദേശിയും ചെറുപുഴ ടൗണിലെത്തിയിരുന്നു. എന്നാല്‍ യുവതി പറഞ്ഞ കാര്യം വാസ്തവമാണോ എന്ന് ചോദിച്ചപ്പോള്‍ അത് സമ്മതിച്ച കാമുകന്‍ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്ത കാമുകിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടെടുക്കുകയായിരുന്നു.
ഫെയ്‌സ്ബുക്ക് പ്രണയം: കാമുകനെത്തേടി യുവതി ചെറുപുഴയില്‍

ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും പെരുങ്ങോം പോലീസില്‍ ഏല്‍പിച്ചു. പോലീസ് ഇരുവരേയും
ചോദ്യം ചെയ്തുവരികയാണ്. യുവാവിനെ വിവാഹം കഴിക്കാനായി  വീട്ടുകാരെ ഉപേക്ഷിച്ചാണ് യുവതി ചെറുപുഴയിലെത്തിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Police, Cherupuzha, Facebook, Love, Marriage, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia