Express | പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം -മംഗലാപുരം- ഏറനാട് എക്സ്പ്രസിന് സ്വാതന്ത്ര്യദിനം മുതല്‍ സ്റ്റോപ് അനുവദിച്ചു

 


കണ്ണൂര്‍: (www.kvartha.com) യാത്രക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഒരു ട്രെയിനിന് കൂടി പഴയങ്ങാടിയില്‍ സ്റ്റോപ് അനുവദിച്ചു. നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്നതും വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം മംഗലാപുരം ഏറനാട് എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ച് റെയില്‍വെ അധികൃതര്‍ ഉത്തരവിട്ടു.

ഓഗസ്റ്റ് 15 ന് രാവിലെ 8.45 നും, ഉച്ചക്ക് 2.15 നും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വച്ച് വിപുലമായ സ്വീകരണം ഒരുക്കുമെന്ന് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെപി ചന്ദ്രാംഗതന്‍ അറിയിച്ചു. തീരദേശ മേഖലയായ മാട്ടൂല്‍ പഞ്ചായത്, പുതിയങ്ങാടി, ഏഴോം വെങ്ങര ഉള്‍പെടെയുള്ള സ്ഥലങ്ങളിലെ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുനത് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനെയാണ്.

Express | പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം -മംഗലാപുരം- ഏറനാട് എക്സ്പ്രസിന് സ്വാതന്ത്ര്യദിനം മുതല്‍ സ്റ്റോപ് അനുവദിച്ചു

കൂടാതെ ഏഴിമല നാവിക അകാഡമിയിലേക്കും, പഴയങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനെയാണ് കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്നത്.

Keywords:  Thiruvananthapuram-Mangalapuram-Eranad Express given a stop at Payangadi Railway Station from Independence Day, Kannur, News, Express Train, Stop, Railway, Passengers, Income, KP Chandrangathan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia