Arrested | 'പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമന്തിയന്ത്രം കടത്തിക്കൊണ്ടുപോയി'; ക്വാറി ഉടമയുടെ മകന്‍ ഉള്‍പെടെ 6 പേര്‍ അറസ്റ്റില്‍

 


കോഴിക്കോട്: (KVARTHA) പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമന്തിയന്ത്രം  കടത്തിക്കൊണ്ടുപോയെന്ന സംഭവത്തില്‍ ക്വാറി ഉടമയുടെ മകന്‍ ഉള്‍പെടെ ആറ് പേര്‍ അറസ്റ്റില്‍. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രമാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കടത്തി കൊണ്ടുപോയത്.

Arrested | 'പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമന്തിയന്ത്രം കടത്തിക്കൊണ്ടുപോയി'; ക്വാറി ഉടമയുടെ മകന്‍ ഉള്‍പെടെ 6 പേര്‍ അറസ്റ്റില്‍

കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം. സംഭവത്തില്‍ മാര്‍ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കടത്തി കൊണ്ടുപോയ യന്ത്രത്തിന് പകരം മറ്റൊരു യന്ത്രം ഇവര്‍ സ്റ്റേഷന്‍ പരിസരത്ത് കൊണ്ടുവന്നിടുകയും ചെയ്തതായി പൊലീസ് പറയുന്നു. അത് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്നും തുടര്‍ന്നാണ് ആറുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords:  Excavator smuggled out of police station'; 6 people including quarry owner's son arrested, Kozhikode, News, Bulldozer, Police Station, Arrested, Probe, Death, Youth,  Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia