സംസ്ഥാനത്ത് 250 ബാറുകള്‍ അടച്ചുപൂട്ടി; അവശേഷിക്കുന്ന മദ്യം സര്‍ക്കാര്‍ ഏറ്റെടുത്തു

 


തിരുവനന്തപുരം: (www.kvartha.com 31.10.2014) ഹൈക്കോടതി വിധി അനുസരിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 250 ടു, ത്രീസ്റ്റാര്‍ ബാറുകള്‍ എക്‌സൈസ് വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. വ്യാഴാഴ്ചയാണ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഹൈക്കോടതി വിധി പറഞ്ഞത്.

കോടതി വിധിയോടെ വെള്ളിയാഴ്ച രാവിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ബാറുകളിലെ അവശേഷിക്കുന്ന മദ്യം സ്‌റ്റോര്‍ റൂമിലാക്കി ബാറുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. അവശേഷിക്കുന്ന മദ്യത്തിന്റെ സ്‌റ്റോക്ക് പിന്നീട്  തിട്ടപ്പെടുത്തിയ ശേഷം ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. 250 ഓളം ബാറുകള്‍ അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത് 62 ബാറുകള്‍ മാത്രമാണ്.

തിരുവനന്തപുരത്ത് 22 ബാറുകള്‍ വെള്ളിയാഴ്ച രാവിലെ അടച്ചുപൂട്ടി.  തിരുവനന്തപുരം നഗരത്തില്‍ ഏഴ്, ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഏഴ്, നെയ്യാറ്റിന്‍കര അഞ്ച്, നെടുമങ്ങാട് മൂന്ന് എന്നിങ്ങനെയാണ് പൂട്ടിയത്.

അതേസമയം, ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി. ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പീലില്‍ തീരുമാനമാകുംവരെ തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് 250 ബാറുകള്‍ അടച്ചുപൂട്ടി; അവശേഷിക്കുന്ന മദ്യം സര്‍ക്കാര്‍ ഏറ്റെടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സഫിയ വധം വീണ്ടും വാര്‍ത്തകളില്‍; വിചാരണ നവംബര്‍ 26ന് തുടങ്ങും, പ്രതികള്‍ക്കു സമന്‍സയച്ചു
Keywords:  Excise authority shuts 250 bars in state, High Court of Kerala, Thiruvananthapuram, Neyyattinkara, Appeal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia