33 വർഷം മുമ്പ് ഖബറടക്കിയ അന്ന് തൊട്ട് ആരംഭിച്ച ഖുർആൻ പാരായണം ഇപ്പോഴും തുടരുന്നു; അപൂർവ സംഭവം മലപ്പുറം കുണ്ടൂരിൽ

 


മലപ്പുറം:(www.kvartha.com 09.05.2021) വിട പറഞ്ഞു 33 വർഷം പിന്നിട്ടെങ്കിലും മറവ് ചെയ്‌ത അന്ന് തുടങ്ങിയ ഖുർആൻ പാരായണം ഈ ഖബറിനരികിൽ ഇന്നും തുടരുന്നു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂരിലെ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുവിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ അബ്ദുൽ ഖാദർ മുസ്ലിയാർ എന്ന കുണ്ടൂര്‍ ഉസ്താദിന്റെ മകനാണ് കുഞ്ഞു. സംഘടനാ വിരോധത്തിന്റെ പേരിൽ കൊല്ലപ്പെടുകയായിരുന്നു കുഞ്ഞു.

33 വർഷം മുമ്പ് ഖബറടക്കിയ അന്ന് തൊട്ട് ആരംഭിച്ച ഖുർആൻ പാരായണം ഇപ്പോഴും തുടരുന്നു; അപൂർവ സംഭവം മലപ്പുറം കുണ്ടൂരിൽ


1989 ലെ റമദാൻ 26 ന്റെ രാവിലാണ് കുഞ്ഞു കൊലക്കത്തിക്ക് ഇരയായത്. അന്ന് അദ്ദേഹത്തിന് 21 വയസ് മാത്രമായിരുന്നു പ്രായം. സമസ്തയുടെ നിര്‍ണായകമായ പിളര്‍പ്പിന്റെ ഘട്ടത്തില്‍ തിരൂരങ്ങാടിയില്‍ അയ്യായിരത്തിലേറെ പണ്ഡിതന്‍മാര്‍ പങ്കെടുത്ത പണ്ഡിത സമ്മേളനം നടന്നിരുന്നു. ഈ പരിപാടിയുടെ നോടീസ് കുണ്ടൂരില്‍ പതിച്ചതിന് ഒരാളെ ചിലര്‍ മര്‍ദിക്കുകയുണ്ടായി. ഈ സംഭവം കുഞ്ഞുവിനെ വല്ലാതെ വേദനിപ്പിക്കുകയും ഇതേകുറിച്ച് ചോദിച്ചതിലുള്ള വിരോധം കാരണം റമദാനില്‍ നോമ്പുതുറക്കാന്‍ വീട്ടിലേക്ക് പോകുന്ന സമയത്ത് കുണ്ടൂര്‍ അങ്ങാടിയില്‍ വെച്ച് പതിയിരുന്ന് കുഞ്ഞുവിനെ കൊലപ്പെടുത്തുകയുമായിരുന്നു.

33 വർഷം മുമ്പ് ഖബറടക്കിയ അന്ന് തൊട്ട് ആരംഭിച്ച ഖുർആൻ പാരായണം ഇപ്പോഴും തുടരുന്നു; അപൂർവ സംഭവം മലപ്പുറം കുണ്ടൂരിൽ

കുണ്ടൂർ ഉസ്താദിന്റെ മഖാമിൽ എംഎൽഎമാരായ 
കെടി ജലീലും വി അബ്ദുർ റഹ്‌മാനും

കുഞ്ഞുവിന്റെ ഭാര്യയേയും ചെറിയ മകനെയും കുണ്ടൂർ ഉസ്താദ് സംരക്ഷിക്കുകയും കുഞ്ഞുവിന്റെ മകന് വേണ്ടി നിർമിച്ച വീട്ടിൽ വർഷങ്ങളോളം ദർസ് നടത്തുകയുമുണ്ടായി. മകന്റെ മരണം കുണ്ടൂർ ഉസ്താദ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു. മൂത്ത മകന്‍ ബാവക്ക് വീട് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഉസ്താദ് ഇങ്ങനെ പറയുകയുണ്ടായി. ഇത് ബാവക്ക്, അത് ലത്വീഫിന്. അപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ചോദിച്ചു. കുഞ്ഞുവിനോ? അവന് വീടൊന്നും വേണ്ട. അവന്‍ സ്വര്‍ഗത്തില്‍ പാറിക്കളിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്ലാവർഷവും കുണ്ടൂർ ഗൗസിയ്യയിൽ വിപുലമായ പരിപാടികളോടെ അനുസ്‌മരണവും പ്രാർഥനയും നടന്നുവരാറുണ്ട്. എന്നാൽ മുൻവർഷവും ഈ വർഷവും കോവിഡ് പ്രതിസന്ധികാരണം വലിയതോതിൽ പരിപാടികൾ നടന്നില്ല.

Keywords:  Malappuram, Malayalam, Kerala, News, Quran, Ramadan, COVID-19, The recitation of the Qur'an, which began 33 years ago, is still going on; Rare incident in Malappuram.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia