Attacked | 'എറണാകുളത്ത് യുവതിയെ ബസ് ജീവനക്കാരന്‍ കുത്തിപരിക്കേല്‍പ്പിച്ചു': ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പ്രദേശവാസികള്‍ വളഞ്ഞിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പിച്ചു
Sep 27, 2022, 17:15 IST
കൊച്ചി: (www.kvartha.com) എറണാകുളത്ത് യുവതിയെ ബസ് ജീവനക്കാരന്‍ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പ്രദേശവാസികള്‍ വളഞ്ഞിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പിച്ചു. എറണാകുളം വൈപ്പിന്‍ എളങ്കുന്നപ്പുഴ പെരുമാള്‍പടിയില്‍ പോസ്റ്റ് ഓഫിസ് പരിസരത്ത് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് ഞാറയ്ക്കല്‍ പൊലീസ് പറയുന്നത്:
എളങ്കുന്നപ്പുഴ സ്വദേശിയും പോസ്റ്റ് ഓഫിസിലെ താത്കാലിക പോസ്റ്റ് വുമണുമായ രേഷ്മയ്ക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ കാക്കനാട് സ്വദേശി ഫൈസലിനെയാണ് പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പോസ്റ്റ് ഓഫിസിലെത്തിയ ഫൈസല്‍, രേഷ്മയെ അവിടെ നിന്നും വിളിച്ചിറക്കിയ ശേഷം കത്തി കൊണ്ട് മുഖത്ത് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രേഷ്മ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Ernakulam: Woman Attacked; Accused in Police Custody, Kochi, News, Police, Custody, Attack, Injured, Kerala, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.