Man Died | അങ്കമാലിയിൽ വന്‍ തീപ്പിടിത്തം; കെട്ടിടത്തിനകത്ത് കുടുങ്ങിയ വയോധികന്‍ പൊള്ളലേറ്റുമരിച്ചു

 


എറണാകുളം: (KVARTHA) അങ്കമാലിയിൽ മൂന്ന് നില കെട്ടിടത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ കുടുങ്ങിയ വയോധികന്‍ പൊള്ളലേറ്റുമരിച്ചു. ഭിന്നശേഷിക്കാരനായ കരയാമ്പറമ്പ് സ്വദേശി ബാബു കെ എന്നയാളാണ് മരിച്ചത്.

തീപ്പിടിത്തതില്‍ ബാബു കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തീ നിയന്ത്രണവിധേയമായ ശേഷമാണ് ബാബുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.

വെള്ളിയാഴ്ച (22.12.2023) വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തില്‍ തീപ്പിടിച്ചത്. മൂന്നുനില കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മറ്റ് സ്ഥാപനത്തിലേക്കും തീപടര്‍ന്നിരിന്നു.

അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്‌നി രക്ഷാ സേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് തുടങ്ങിയ തീപ്പിടിത്തം ശനിയാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് അണച്ചത്.


Man Died | അങ്കമാലിയിൽ വന്‍ തീപ്പിടിത്തം; കെട്ടിടത്തിനകത്ത് കുടുങ്ങിയ വയോധികന്‍ പൊള്ളലേറ്റുമരിച്ചു



Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Ernakulam News, Man, Dies, Angamaly News, Building, Fire, Fire Force, Passengers, Restaurant, Building, Trapped, Ernakulam: Man dies in Angamaly building fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia