Killed | പിറവത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
Dec 31, 2023, 12:01 IST
എറണാകുളം: (KVARTHA) പിറവത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു. പിന്നാലെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിറവം കക്കാട് സ്വദേശി ബേബി (58), ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച (31.12.2023) രാവിലെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. ദമ്പതികളുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. 18 ഉം 21ഉം വയസുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ ഇവരെ കൊച്ചിയിലെ മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട നില തരണം ചെയ്തതായി ആശുപത്രിയില്‍നിന്നും അറിയിച്ചു.
സംഭവത്തെ കുറിച്ച് പിറവം പൊലീസ് പറയുന്നത്: ബേബി പ്രവാസിയായിരുന്നു. കുറച്ച് കാലങ്ങളായി നാട്ടിലാണ് താമസം. രാവിലെയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരുക്കേല്‍പിച്ച ശേഷം ഇയാള്‍ തൂങ്ങിമരിച്ചത്.
രാവിലെ ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് ദാരുണമായ കാഴ്ച കാണുന്നത്. ഉടനെ മക്കളെ ആശുപത്രിയിലെത്തിച്ചു. സ്മിത അപ്പോഴേക്കും മരിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് അരുംകൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Crime-News, Police-News, Ernakulam News, Housewife, Killed, Man, Piravom News, Police, Crime, Wife, Husband, Children, Clash, Died, Ernakulam: Housewife killed by man in Piravom.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.