Complaint | ഫേസ്ബുകിലൂടെ വിവാദ പരാമര്‍ശം; ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്
Jul 20, 2023, 12:34 IST
കൊച്ചി: www.kvartha.com) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്.
വിഷയത്തില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമിറ്റി ജെനറല്‍ സെക്രടറി അജിത് അമീര്‍ ബാവയാണ് എറണാകുളം അസി. സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകനെതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്'- എന്നായിരുന്നു വിനായകന്റെ വിവാദപരാമര്‍ശം.
വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Ernakulam DCC, Complaint, Actor, Vinayakan, Derogatory Statements, Oommen Chandy, Ernakulam DCC gave complaint against actor Vinayakan for derogatory statements against former Kerala CM Oommen Chandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.