First Gift | കേരളാവിഷന് ഒരുക്കുന്ന എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്, ഉദ്ഘാടനം ഓഗസ്റ്റ് ആറിന്
Aug 4, 2023, 23:00 IST
കണ്ണൂര്‍: (www.kvartha.com) കേരള വിഷനും എന്‍ എച് അന്‍വര്‍ ട്രസ്റ്റും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ആറിന് രാവിലെ മന്ത്രി മുഹമ്മദ് റിയാസ് ഉദ് ഘാടനം ചെയ്യുമെന്ന് കേരള വിഷന്‍ എംഡി പ്രീജേഷ് ആച്ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലുലു ഗ്രൂപ് ചെയര്മാന് പത്മശ്രീ എംഎ യൂസുഫലി സ്പോണ്സര് ചെയ്യുന്ന ബേബി കിറ്റിന്റെ വിതരണവും 10 മണിക്ക് ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് നടക്കും. കോര്പറേഷന് മേയര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ- വ്യവസായ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. വി ജയകൃഷ്ണന്, എംആര്‍ രജീഷ്, വിവി വിനയകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Ente Kanmanik First Gift by Kerala Vision will be inaugurated on August 6, Kannur, News, Ente Kanmanik, First Gift, Kerala Vision, Inauguration, Minister, Muhammed Riyas, Kerala News, Press Meet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.