Engineering Course | എന്‍ജിനീയറിങ് കോഴ്‌സ്: കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.

സര്‍കാര്‍/എയ്ഡഡ്/കോസ്റ്റ് ഷെയറിങ്/സര്‍കാര്‍ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ വിവിധ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ സമര്‍പിക്കാവുന്നതാണ്.

Engineering Course | എന്‍ജിനീയറിങ് കോഴ്‌സ്: കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു

 www(dot)cee(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ ഓപ്ഷനുകള്‍ സമര്‍പിക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം: 0471 2525300

Keywords:  Thiruvananthapuram, News, Kerala, Education, Minister, Dr. R Bindu, Engineering course, Centralized allotment process, Engineering course: Centralized allotment process.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia