ജ­നു­വ­രി 8 മു­തല്‍ ജീ­വ­ന­ക്കാര്‍ പ­ണി­മു­ടക്കും

 


ജ­നു­വ­രി 8 മു­തല്‍ ജീ­വ­ന­ക്കാര്‍ പ­ണി­മു­ടക്കും
തിരുവനന്ത­പുരം: അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ജനുവരി എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അധ്യാപക സര്‍വീസ് സംഘടനാ ഐക്യ­വേ­ദി വ്യ­ക്ത­മാക്കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവു പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തുക, ശമ്പള പരിഷ്‌ക്കരണ അപാകതകള്‍ പരിഹരിക്കുക, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, നിയമനനിരോധനം, തസ്തിക വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, എന്‍ജിഒ സംഘ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 21ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നവംബര്‍ 22ന് സെക്രട്ടേറിയറ്റിലേക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തി. അതിനെ തുടര്‍ന്ന് കഴിഞ്ഞ 11ന് പണിമുടക്കു നോട്ടീസ് നല്‍കിയിട്ടും പ്രയോജനം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍.

Keywords: Kerala, Thiruvananthapuram, Teachers, Government, Officers, Strike, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia