എമേര്‍ജിംഗ് കേരള; വിവാ­ദ­ങ്ങള്‍ വിക­സ­നത്തെ തകര്‍ക്കാന്‍; ടൂ­റിസം മന്ത്രി

 


എമേര്‍ജിംഗ് കേരള; വിവാ­ദ­ങ്ങള്‍ വിക­സ­നത്തെ തകര്‍ക്കാന്‍; ടൂ­റിസം മന്ത്രി
ക­ണ്ണൂര്‍: എ­മേര്‍­ജിം­ഗ് കേ­ര­ള­യില്‍ സം­സ്ഥാ­ന­ത്തി­ന്റെ താല്‍­പ­ര്യ­ത്തി­നു വി­രു­ദ്ധ­മാ­യി യാ­തൊ­രു ന­ട­പ­ടി­യു­മു­ണ്ടാ­വി­ല്ലെ­ന്ന് ബ­ന്ധ­പ്പെ­ട്ട­വര്‍ പ­ല ത­വ­ണ വ്യ­ക്ത­മാ­ക്കി­യി­ട്ടും വി­വാ­ദ­ങ്ങ­ളു­മാ­യി മു­ന്നോ­ട്ടു വ­രു­ന്ന­ത് വി­ക­സ­ന­ത്തെ ത­കര്‍­കു­മെ­ന്ന് ടൂ­റി­സം മ­ന്ത്രി എ. പി. അ­നില്‍­കു­മാര്‍ പറഞ്ഞു. ക­ണ്ണൂര്‍ ഗ­സ്റ്റ് ഹൗ­സിന്റെ പു­തി­യ ബ്ലോക് ശി­ലാ­സ്ഥാ­പ­നം നിര്‍­വ­ഹി­ച്ചു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മ­ന്ത്രി.­

പ­ദ്ധ­തി­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങ­ളെ­ക്കു­റി­ച്ച് സം­വാ­ദ­മാ­കാം. എ­ന്നാല്‍ സം­വാ­ദം വി­വാ­ദ­ത്തി­ലെ­ത്തു­മ്പോള്‍, വി­ക­സ­നം ത­കി­ടം മ­റി­യും. ഇ­ത് ന­ല്ല പ്രവണ­ത­യ­ല്ല. കേ­ര­ള വി­ക­സ­ന­ത്തെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ന്ന വി­വാ­ദ­ങ്ങള്‍ പ­ല പ­ദ്ധ­തി­ക­ളെ­യും അ­ട്ടി­മ­റി­ച്ചി­ട്ടു­ണ്ടെ­ന്നും മ­ന്ത്രി കൂ­ട്ടി­ച്ചേര്‍­ത്തു. പ്രകൃ­തിയെ സംര­ക്ഷി­ച്ചു­കൊ­ണ്ടുള്ള പദ്ധ­തി­കള്‍ മാത്രമേ ടൂറിസം മേഖ­ല­യില്‍ നട­പ്പി­ലാ­ക്കു­ക­യുള്ളൂ എന്ന് മന്ത്രി വ്യക്ത­മാ­ക്കി.

കണ്ണൂര്‍ ഗസ്റ്റ്ഹൗ­സ് പരി­സ്ഥിതിയടക്കം എല്ലാ ആശങ്കയും പരി­ഹ­രിച്ചേ പദ്ധ­തി­യു­മായി മുന്നോട്ട് പോകൂ. പ്രകൃതി സൗന്ദ­ര്യ­മാണ് കേര­ളത്തെ ലോക ടൂറി­സ­ത്തിന്റെ ശ്രദ്ധാ­കേ­ന്ദ്ര­മാ­ക്കു­ന്ന­ത്. ടൂറി­സ­ത്തില്‍ കേര­ള­ത്തിന്റെ പ്രധാന ഇനവും പ്രകൃ­തി­യാ­ണ്. അതു­കൊണ്ട് പരി­സ്ഥി­തിക്ക് കോട്ടം വരുന്ന ഒരു നട­പ­ടി­യു­മു­ണ്ടാ­വി­ല്ല. എമേര്‍ജിംഗ് കേര­ള­യില്‍ നിര്‍ദ്ദേ­ശി­ക്കുന്ന പദ്ധ­തി­കള്‍ സംബ­ന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ഇക്കാ­ര്യ­ത്തില്‍ എല്ലാ വിഭാ­ഗ­ങ്ങ­ളു­മായി ചര്‍ച്ച നട­ത്തിയേ തീരു­മാ­ന­മെ­ടു­ക്കൂ. സര്‍ക്കാ­രിന്റെ ഭൂമി സംര­ക്ഷി­ച്ചുള്ള ടൂറിസം വിക­സ­ന­മാണ് ഉദ്ദേ­ശി­ക്കു­ന്ന­തെന്നും അദ്ദേഹം പറ­ഞ്ഞു.

ക­ഴി­ഞ്ഞ ഇ­രു­പ­ത്തി­യ­ഞ്ചു വര്‍­ഷ­മാ­യി മാ­റി മാ­റി വ­ന്ന സര്‍­ക്കാ­രു­കള്‍ കൈ­ക്കൊ­ണ്ട ന­ല്ല ന­ടപ­ടി­ക­ളാ­ണ് കേ­ര­ള­ത്തെ ലോ­ക ടൂ­റി­സം ഭൂ­പ­ട­ത്തില്‍ പ്ര­മു­ഖ സ്ഥാ­ന­ത്തെ­ത്തി­ച്ച­ത്. കേ­ര­ളം കാ­ണാ­നെ­ത്തു­ന്ന വി­ദേ­ശ വി­നോ­ദ സ­ഞ്ചാ­രി­കള്‍ ഇ­വി­ട­ത്തെ പ്ര­കൃ­തി­യും സം­സ്­കാ­ര­വും തൊ­ട്ട­റി­യാന്‍ ആ­ഗ്ര­ഹി­ക്കു­ന്ന­വ­രാ­ണ്. അ­തി­നാല്‍ പ­രി­സ്ഥി­യെ നി­ല­നിര്‍­ത്തി­ക്കൊ­ണ്ടു­ള്ള വി­ക­സ­ന പ­ദ്ധ­തി­ക­ളാ­ണ് ഇ­വി­ടെ ന­ട­പ്പാ­ക്കേ­ണ്ട­ത് - മ­ന്ത്രി പറ­ഞ്ഞു.

ക­ണ്ണൂ­രി­ലെ ധര്‍­മ്മ­ടം തു­രു­ത്തില്‍ അ­നു­യോ­ജ്യ­മാ­യ ടൂ­റി­സം പ­ദ്ധ­തി ന­ട­പ്പാ­ക്കും. പ­ദ്ധ­തി സം­ബ­ന്ധി­ച്ച നിര്‍­ദ്ദേ­ശം വ­ന്നാ­ലു­ടന്‍ സര്‍­വ­ക­ക്ഷി ­യോ­ഗം വി­ളി­ച്ചു ചേര്‍­ത്ത് സ­മ­വാ­യ­മു­ണ്ടാ­ക്കി­യാ­വും പ­ദ്ധ­തി ആ­രംഭി­ക്കു­ക. മ­ല­ബാ­റി­ലെ ഗ­സ്റ്റു ഹൗ­സു­ക­ളു­ടെ സൗ­ക­ര്യം വര്‍­ദ്ധി­പ്പി­ക്കു­ന്ന­തി­നു കൂ­ടു­തല്‍ കെ­ട്ടി­ട­ങ്ങള്‍ നിര്‍­മ്മി­ക്കു­ന്ന പ­ദ്ധ­തി­ക്കാ­ണ് ക­ണ്ണൂ­രില്‍ ഇ­പ്പോള്‍ തു­ട­ക്കം കു­റി­ക്കു­ന്ന­ത്. താ­മ­സി­യാ­തെ കോ­ഴി­ക്കോ­ടും കാ­സര്‍­കോടും ഗ­സ്റ്റ്ഹൗ­സു­ക­ളില്‍ പു­തി­യ കെ­ട്ടി­ട­ങ്ങള്‍ നിര്‍­മി­ക്കുമെ­ന്നും മ­ന്ത്രി പ­റ­ഞ്ഞു.

മൂന്നു നില­ക­ളി­ലായി 16 മുറി­കളും കോണ്‍ഫ­റന്‍സ് ഹാളു­മ­ട­ങ്ങു­ന്ന­താണ് പുതിയ ബ്ലോക്ക്. മൂന്നു കോടി രൂപ­യാണ് നിര്‍മാണ ചെലവ് പ്രതീ­ക്ഷി­ക്കു­ന്ന­ത്, കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്ര­ക്ഷന്‍ കോര്‍പ്പ­റേ­ഷ­നാണ് നിര്‍മാണ ചുമ­ത­ല. ഒന്ന­ര­വര്‍ഷ­ത്തി­നകം നിര്‍മാണം പൂര്‍ത്തി­യാ­ക്കാ­നാണ് ലക്ഷ്യ­മി­ടു­ന്ന­ത്.

Keywords:  Tourist Minister A.P Anil Kumar, Kerala, Kannur, Emerging Kerala, Kasaragod, Kozhikode.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia