എമര്‍ജിംഗ് കേരള: നാല്‌ വിവാദ പദ്ധതികള്‍ പിന്‍ വലിച്ചു

 


എമര്‍ജിംഗ് കേരള: നാല്‌ വിവാദ പദ്ധതികള്‍ പിന്‍ വലിച്ചു
തിരുവനന്തപുരം: എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെട്ട നാലു വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ധര്‍മടം പദ്ധതികളാണു പിന്‍വലിച്ചിരിക്കുന്നത്. പദ്ധതികളെക്കുറിച്ചു ചീഫ് സെക്രട്ടറി തല പരിശോധന നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതികള്‍ പിന്‍വലിച്ചതെന്നു സൂചന.
ചീമേനി വാതകാധിഷ്ഠിത ഊര്‍ജ പദ്ധതിക്കു നല്‍കുമെന്നു പ്രഖ്യാപിച്ച ഭൂമിയുടെ അളവില്‍ കുറച്ചിട്ടുണ്ട്.1621 ഏക്കര്‍ ഭൂമി നല്‍കമെന്നാണു വെബ് സൈറ്റില്‍ ആദ്യം പറഞ്ഞിരുന്നത്. ഇത് 200 ഏക്കറായാണു കുറച്ചിരിക്കുന്നത്. ഇതു കൂടാതെ ഏറെ വിവാദം സൃഷ്ടിച്ച ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം പദ്ധതിയും പിന്‍വലിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തെ എക്‌സിബിഷന്‍ സെന്ററാക്കാന്‍ പതിനഞ്ചു വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാനായിരുന്നു പദ്ധതി. സ്‌റ്റേഡിയം പാട്ടത്തിനു നല്‍കില്ലെന്നാണു വെബ് സൈറ്റില്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫോറസ്റ്റ് ലോഡ്ജ് നിര്‍മിക്കുന്നതിന് 25 ഏക്കര്‍ നല്‍കുമെന്നായിരുന്നു നെല്ലിയാമ്പതി പദ്ധതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇലവീഴാപ്പൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, വാഗമണ്ണില്‍ ഗോള്‍ഫ് കോഴ്‌സും ഇക്കോ റിസോര്‍ട്ടും അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് അറീനയും, ധര്‍മടത്ത് ഇക്കോ റിസോര്‍ട്ട് എന്നിവയാണു പിന്‍വലിച്ച മറ്റു പദ്ധതികള്‍. പീരുമേട്, ദേവികുളം മേഖലകളില്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച പദ്ധതികളും വെബ് സൈറ്റില്‍ നിന്നു മാറ്റി.

ആവശ്യമുള്ളതിനേക്കാളും ഇരുപതിരട്ടി ഭൂമി നല്‍കുന്നുവെന്നായിരുന്നു ചീമേനി പദ്ധതിക്കെതിരായ പ്രധാന ആരോപണം. പദ്ധതിക്ക് 1,621 ഏക്കര്‍ ഭൂമി നല്‍കുമെന്നായിരുന്നു വെബ് സൈറ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇവിടെ 1,621 ഏക്കര്‍ ഭൂമി സര്‍ക്കാരിനുണ്ടെന്നും അതില്‍ 200 ഏക്കര്‍ പദ്ധതിക്കു നല്‍കുമെന്നുമാണ് ഇപ്പോള്‍ വെബ് സൈറ്റില്‍ പറയുന്നത്.


Keywords: Kerala, Emerging Kerala, Umman Chandi, Plans, Controversy, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia