കരിപ്പൂര്‍: എഞ്ചിന് ബ്ലേഡുകള്‍ തകര്‍ന്ന വിമാനം മുക്കാല്‍ മണിക്കൂറിനകം തിരിച്ചിറക്കി. ശനിയാഴ്ച രാത്രി എട്ടിന് കോഴിക്കോട്ടുനിന്നും ഷാര്‍ജയിലേയ്ക്ക് 173 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനമാണ് 8.40 ന് എഞ്ചിന് ബ്ലേഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചിറക്കിയത്.
തിരിച്ചിറക്കി പരിശോധിച്ചപ്പോഴാണ് വിമാനത്തിന്റെ വലതുവശത്തൂള്ള എഞ്ചിന് ബ്ലേഡുകള്‍ 90 ശതമാനത്തോളം തകര്‍ന്നതായി കണ്ടെത്തിയത്. ഭാരം കുറയ്ക്കാനും അപകടമുണ്ടായാല്‍ സ്‌ഫോടനം ഒഴിവാക്കാനും ഇന്ധനം കടലില്‍ ഒഴുക്കി കളഞ്ഞാണ് വിമാനം താഴെയിറക്കിയത്. പൈലറ്റിന്റെ വൈദഗ്ധ്യവും വിമാനത്താവള അധികൃതരുടെ ജാഗ്രതയും മൂലം വന്‍ ദുരന്തം ഒഴിവായി.
എയര്‍ ഇന്ത്യയുടെ 997 കോഴിക്കോട് ഷാര്‍ജ വിമാനം റണ്‍വേയില്‍ നിന്ന് ഉയരുമ്പോള്‍ പൊട്ടല്‍ ശബ്ദവും തീപ്പൊരിയും എയര്‍ ട്രാഫിക് കണ്‍ ട്രോളര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനം തിരിച്ചുവിളിക്കുന്നതിനുള്ള നടപടി തുടങ്ങി. വിവരം പൈലറ്റിന് കൈമാറി. 171 മുതിര്‍ന്നവരും രണ്ട് കുട്ടികളുമായിരുന്നു യാത്രക്കാര്‍.
Keywords: Destroy, Air india, Aeroplane, Engine, Karipur, Yesterday, Pilot, Night, Kozhikode, Sharjah, Malayalam News, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.