Inspection | മെഡികല്‍ കോളജ് കാംപസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ മെഡികല്‍ കോളജ് കാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാര്‍ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ സ്വകാര്യ മെഡികല്‍ കോളജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡികല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്താകെ കാന്റീന്‍, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് നോടീസ് നല്‍കി.

സംസ്ഥാനത്തെ മെഡികല്‍ കോളജ് കാംപസുകളിലെ ചില കാന്റീനുകളും വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

Inspection | മെഡികല്‍ കോളജ് കാംപസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന


Keywords: Emergency inspection by food safety department on medical college campuses, Thiruvananthapuram, News, Health, Health and Fitness, Health Minister, Veena George, Oder, Emergency Inspection, Medical College, Canteen, Health, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia