ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി മരിച്ചനിലയില്‍

 


ചാവക്കാട്: (www.kvartha.com 08.10.2015) ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുവട്ടൂര്‍ പെരിങ്ങാടന്‍ അശോകന്റെ മകള്‍ അശ്വിനി (21)യെയാണ് പാലക്കാട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് അശ്വിനി ഒന്നരവയസ്സുള്ള മകളുമായി കാമുകനൊപ്പം പോയത്. ചെന്ത്രപ്പിന്നി സ്വദേശിയായ യുവാവാണ് അശ്വിനിയുടെ ഭര്‍ത്താവ്.

ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍ ചെന്ത്രപ്പിന്നി സ്വദേശി ജിനീഷി(22)നൊപ്പമാണ് അശ്വിനി ഒളിച്ചോടിയത്. ഇതുസംബന്ധിച്ച് അശ്വിനിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അഗളിയില്‍ നിന്നും അശ്വിനിയേയും കുഞ്ഞിനേയും കാമുകനേയും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോയാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്ന്  കോടതി പോകാന്‍ അനുവദിക്കുകയായിരുന്നു.

ഒളിച്ചോടിയശേഷം അഗളിയില്‍ വാടക വീടെടുത്ത് കാമുകനൊപ്പം താമസിച്ച് വരികയായിരുന്നു.
ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി മരിച്ചനിലയില്‍
ഇതിനിടെ കഴിഞ്ഞ ദിവസം അശ്വിനി ഭര്‍ത്താവിനേയും ബന്ധുക്കളേയും ഫോണ്‍ വിളിച്ച് തന്നേയും കുഞ്ഞിനേയും കാമുകന്‍ മര്‍ദ്ദിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് അശ്വിനിയുടെ ബന്ധുക്കള്‍ മകളെ കാണാന്‍ അഗളിയിലെത്തി. എന്നാല്‍ മകളുടെ ചേതനയറ്റ ശരീരമാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. അശ്വിനിയുടെ   മകള്‍ കാമുകന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളും കാണാമായിരുന്നു.

അശ്വിനിയെ കാമുകന്‍ അപായപ്പെടുത്തിയതാണെന്നാണ് ഭര്‍ത്താവും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് കാമുകനായ ജിനീഷിനെ ചെന്ത്രപ്പിന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read:
ഇന്ദിരാനഗറില്‍ ഫാന്‍സി കടയുടമയുടെ വീട് കുത്തിതുറന്നു; കാര്‍പോര്‍ച്ചില്‍ നിന്നും പുത്തന്‍ കാര്‍ കവര്‍ന്നു

Keywords:  Palakkad, Complaint, Police, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia