ചാറ്റിംഗ് കാമുകന് വിവാഹ പ്രായമായില്ല; വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി തിരിച്ചെത്തി

 


കാഞ്ഞങ്ങാട്: (www.kvartha.com 25.11.2014) ചാറ്റിംഗിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ പ്രതിശ്രുധ വധു തിരിച്ചെത്തി. കാമുകന് വിവാഹ പ്രായമെത്താത്തതിനെ തുടര്‍ന്നാണ് യുവതി തിരിച്ചുവന്നത്.

മാവുങ്കാല്‍ പുതിയകണ്ടത്തെ രാജന്റെ മകളും തൃക്കരിപ്പൂര്‍ കൈതക്കാട് കോളജില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ ധന്യ (18) യാണ് ചൊവ്വാഴ്ച രാവിലെ കാമുകന്‍ കായംകുളം സ്വദേശി കിരണ്‍ ദാസി (19) നൊപ്പം ഹൊസ്ദുര്‍ഗ് പോലീസില്‍ ഹാജരായത്.

മകളെ കാണാനില്ലെന്ന മാതാവ് സുനിതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ധന്യയും കിരണ്‍ദാസും ആലപ്പുഴയിലുള്ളതായി വ്യക്തമാകുകയും പോലീസ് നിര്‍ദേശപ്രകാരം ഇരുവരും ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയുമായിരുന്നു.

ചാറ്റിംഗിലൂടെ പരിചയപ്പെട്ട ധന്യ നാല് ദിവസം മുമ്പാണ് വീടുവിട്ടത്. ധന്യയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ചാറ്റിംഗ് കാമുകന് വിവാഹ പ്രായമായില്ല; വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി തിരിച്ചെത്തി

Keywords : Kanhangad, Kasaragod, Kerala, Student, Chatting, Love, Eloped, Dhanya, Kiran Das, Eloped engineering student returns. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia