തുമ്പിക്കൈക്ക് വെട്ടേറ്റ ആന മയക്കുവെടിക്കിടെ ഇടഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

 


ഇടുക്കി: (www.kvartha.com 26/07/2015) അടിമാലി മാമലക്കണ്ടം ഇളംപ്ലാശ്ശേരി ആദിവാസിക്കുടിയില്‍ വെട്ടേറ്റ് തുമ്പിക്കൈ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആന, തളക്കാനായി മയക്കുവെടി വെച്ചപ്പോള്‍ വിരണ്ടോടി. ആനയുടെ മുന്‍പില്‍നിന്നും രക്ഷപ്പെട്ടോടിയ രണ്ട് ആദിവാസി യുവാക്കള്‍ക്ക് പരിക്കേറ്റു.ഇളംപ്ലാശ്ശേരിക്കുടിയിലെ താമസക്കാരായ മുരുകന്‍,വേലായുധന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഓട്ടത്തിനിടെ വീണും ഈറകമ്പ് കൊണ്ടുമാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

കോന്നി, പെരിയാര്‍ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആനയെ മയക്കുവെടി വച്ചത്.ദേവികുളം എ.സി.എഫ് അഫ്‌സലിന്റെ നേത്യത്വത്തില്‍ വനപാലകരടങ്ങുന്ന ഉന്നതസംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ആന നാട്ടുകാരുടെ ജീവന് ഭീഷണിയായ സാഹചര്യത്തില്‍ 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.ഒരാഴ്ചയായി ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനയുടെ ആരോഗ്യസ്ഥിതിയും വഷളായി.
തുമ്പിക്കൈക്ക് വെട്ടേറ്റ ആന മയക്കുവെടിക്കിടെ ഇടഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

നേര്യമംഗലം റേഞ്ചിലെ മാമലക്കണ്ടം എളംപ്ലാശേരികുടിയിലാണ് ആനയുടെ തുമ്പിക്കൈക്ക് രണ്ടാഴ്ച മുന്‍പ് വെട്ടേറ്റത്. വേദനയാല്‍ പുളയുന്ന കാട്ടാന നാട്ടിലെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് വ്യാപകമായിരുന്നു. ഞായറാഴ്ച രാവിലെ കോന്നി, തേക്കടി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് വെറ്ററിനറി ടീം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം തേക്കടിയില്‍ നിന്നുമെത്തിയ ഡോക്ടര്‍ ഫിജി ഫ്രാന്‍സീസിന്റെ ഉദരഭാഗത്ത് ആനയെ മയക്കുവെടി വയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് കോന്നിയില്‍ നിന്നുള്ള ഡോക്ടര്‍ ജയകുമാറിനെ എത്തിച്ചത്.

ആനയുടെ തുമ്പികൈയ്ക്ക് പഴുപ്പു ബാധിച്ചതായി ആദിവാസികള്‍ പറഞ്ഞു. എന്നാല്‍ ആന നാട്ടുകാരേയും വനപാലകരേയും പരിസരത്തേക്ക് അടുപ്പിക്കുന്നില്ല. പരിക്കു മൂലം വെള്ളം കുടിയ്ക്കാനാകാത്തത് ആനയുടെ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കാട്ടിനുള്ളിലെ ഈറ്റ, ഇല്ലി ഇലകള്‍ തുമ്പികൈയുടെ ക്ഷതം മൂലം കഴിയ്ക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ പരിസരത്തെ കൃഷിയിടങ്ങളിലെ കട്ടികുറഞ്ഞ വാഴയും കൃഷികളുമാണ് ആനയുടെ ആഹാരം.


Keywords : Idukki, Kerala, Elephant, Attack, Injured, Hospital. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia