POCSO | '13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി'; പോക്സോ കേസില്‍ വയോധികനെ 38 വര്‍ഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചു
Apr 30, 2023, 09:48 IST
കണ്ണൂര്‍: (www.kvartha.com) 13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ വയോധികനെതിരെ നടപടി. പോക്സോ കേസില്‍ 38 വര്‍ഷം കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയീടാക്കാനും ശിക്ഷിച്ചു.
മാടായി ഗ്രാമ പഞ്ചായത് പരിധിയിലെ അയ്യൂബിനെയാ(60)ണ് കണ്ണൂര്‍ അതിവേഗ കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2019 സെപ്റ്റംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൂട്ടുകാരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ വിളിച്ചുകൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
അന്നത്തെ പഴയങ്ങാടി സിഐയായിരുന്ന രാജേഷ് മാരാമ്പങ്കലത്താണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രൊസിക്യൂഷനുവേണ്ടി പബ്ലിക് പ്രൊസിക്യൂടര്‍ കെ പി പ്രീതാകുമാരി ഹാജരായി.
Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Regional-News, Local-News, Kannur, Molestation, Case, POCSO, Complaint, Minor Boy, Police, Accused, Punishment, Fine, Imprisonment, Elderly man sentenced to 38 years rigorous imprisonment and fine in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.