Obituary | വീട്ടില്‍ വളര്‍ത്തുന്ന പോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

 


കോഴിക്കോട്: (KVARTHA) വീട്ടില്‍ വളര്‍ത്തുന്ന പോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. പനങ്ങോട് കുളങ്ങര ഹസൈനാര്‍(75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആക്രമണം നടന്നത്. മേച്ചിലിനായി പുറത്തേക്ക് വിട്ട പോത്തിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

Obituary | വീട്ടില്‍ വളര്‍ത്തുന്ന പോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

വീട്ടിലേക്കുള്ള വഴിയിലെ ചുമരില്‍ ചാരിനിന്നിരുന്ന വയോധികനെ നിരവധിതവണ പോത്ത് ആഞ്ഞുകുത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹസൈനാരെ ഓടിക്കൂടിയ പ്രദേശവാസികള്‍ പോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Keywords: Elderly man died after being attacked domestic buffalo, Kozhikode, News, Died, Accidental Death, Injury, Hospitalized, Obituary, Buffalo, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia