കൊച്ചി: സംസ്ഥാനത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. ഇത്രയും തുക സര്‍ക്കാരിന് ഒറ്റയ്ക്കു കണ്ടെത്താനാകില്ല. അതുകൊണ്ട് നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഏക മാര്‍ഗം.
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയേ വലിയ പദ്ധതികള്‍ യാഥാര്‍ഥ്യമാകുകയുള്ളു. ഇതിനായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയെക്കുറിച്ചു ചര്‍ച ചെയ്യുന്ന സെഷനിലാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി മെട്രോയ്ക്കു പുറമെ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോ റെയില്‍, അതിവേഗ ഇടനാഴി തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നതെങ്കിലും നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാവുന്നതാണ്.
അറ്റകുറ്റപ്പണികളും നടത്തിപ്പും സ്വകാര്യ വ്യക്തികളെ ഏല്‍പിച്ച് നന്നായി നടത്തിവരുന്നതിന് ഉദാഹരണമാണ് ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള എക്‌സ്പ്രസ് വേ. എന്നാല്‍, ഇതിന്റെ നിര്‍മാണ ചുമതല പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ പ്രാരംഭ നടപടികള്‍ വൈകുന്നത് പദ്ധതിയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: Kochi, Metro, Thiruvananthapuram, Kozhikode, E.Sreedharan, Goverment, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.