ഇ-ഡി­സ്­ട്രിക്ട് പദ്ധ­തി ചൊ­വാഴ്ച തു­ടങ്ങും

 


ഇ-ഡി­സ്­ട്രിക്ട് പദ്ധ­തി ചൊ­വാഴ്ച തു­ടങ്ങും
പ­ത്ത­നം­തിട്ട: സര്‍ക്കാര്‍ ഓ­ഫീ­സുക­ളെ ജ­ന­കീ­യ­മാ­ക്കു­ന്ന ഇ-ഡി­സ്­ട്രി­ക്ട് പ­ദ്ധ­തി­യ്­ക്ക് ചൊ­വാഴ്ച പ­ത്ത­നം­തി­ട്ട­യില്‍ തു­ട­ക്ക­മാ­കും.സംസ്ഥാനതല ഉദ്ഘാടനം നാലു മണിക്ക് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി അടൂര്‍ പ്രകാശ് ഇ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ മുഖ്യാതിഥിയായിരി­ക്കും.

അടുത്തുള്ള അക്ഷയ കേന്ദ്രത്തിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാനും വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കു പണം അടയ്ക്കാനും ഇ ഡിസ്ട്രിക്ട് പദ്ധതിയിലൂടെ കഴിയും. അധികാരികളുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ആധികാരിക സര്‍ട്ടിഫിക്കറ്റുകളാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

പദ്ധതിയിലൂടെ സേവനം ലഭിക്കാന്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം അപേക്ഷ നല്‍കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട ഓഫീസിലേക്ക് അക്ഷയ കേന്ദ്രത്തില്‍ നിന്ന് ഓണ്‍ലൈനായി അയയ്­ക്കും. സര്‍ക്കാര്‍ സേവന­ങ്ങള്‍ വേ­ഗത്തില്‍ ജനങ്ങള്‍ക്കു നല്‍കുകയാണ് പദ്ധതിയുടെ ല­ക്ഷ്യം.

Keywords:  Pathanamthitta, Ummen Chandi, Registration, Kerala, Minister, Online Registration, Office, Kunhalikutty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia