Dr. Hussain Madavoor | പ്രൊഫസര്‍ രവീന്ദ്രനെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍

 


കോഴിക്കോട് : (www.kvartha.com) കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ടിഎം രവീന്ദ്രനെ കയ്യേറ്റം ചെയ്യുകയും ദേഹോപദ്രവമേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് കേരള മദ്യ നിരോധന രക്ഷാധികാരിയും പ്രമുഖ പണ്ഡിതനുമായ ഡോ.ഹുസൈന്‍ മടവൂര്‍.

Dr. Hussain Madavoor | പ്രൊഫസര്‍ രവീന്ദ്രനെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍

ലഹരി വ്യാപനത്തിനെതിരെ കക്ഷിഭേദമെന്യേ എല്ലാവരും സഹകരിക്കണമെന്ന് സര്‍കാര്‍ ആഹ്വാനം ചെയ്യുമ്പോള്‍ മദ്യമുള്‍പെടെയുള്ള ലഹരിക്കെതിരെ രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ജനനേതാവിന് നേര്‍ക്കുണ്ടായ അക്രമം ഒരിക്കലും വച്ച് പൊറുപ്പിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി നടന്ന പരിപാടിക്കിടയിലാണ് കയ്യേറ്റമുണ്ടായത് എന്നത് സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യവും വിദേശമദ്യവും നിരോധിക്കപ്പെടേണ്ട ലഹരി വസ്തുക്കള്‍ തന്നെയാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ല. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Dr. Hussain Madavoor wants to punish those who assaulted Professor Ravindran, Kozhikode, News, Drugs, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia