ഡബിള്‍ ലോക്ക് ഡൗണ്‍: ചീമേനി - കാങ്കോല്‍ - പയന്നൂര്‍ റോഡ് പൊലീസ് അടച്ചു

 


പയ്യന്നൂര്‍: (www.kvartha.com 05.04.2020) കൊവിഡ് വൈറസ് രോഗത്തിന്റെ സമൂഹ വ്യാപനം കൂടിയതോടെ കര്‍ശന നടപടി സ്വീകരിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടവും പൊലീസും. ജാഗ്രത നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര നേരിട്ടെത്തിയാണ് കാസര്‍കോട്-കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കിണര്‍മുക്കില്‍ റോഡ് പരിപൂര്‍ണമായും അടച്ചത്. ഇനി വാഹനഗതാഗതം ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ അനുവദിക്കില്ല.
ഡബിള്‍ ലോക്ക് ഡൗണ്‍: ചീമേനി - കാങ്കോല്‍ - പയന്നൂര്‍ റോഡ് പൊലീസ് അടച്ചു

കണ്ണൂര്‍ -കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ചീമേനി-കാങ്കോല്‍- പയ്യന്നൂര്‍ പാത. ഇനി പയ്യന്നൂരിലേക്ക് പോവേണ്ട രോഗികള്‍ അടക്കമുള്ളവര്‍ ഹൈവേ വഴി യാത്ര ചെയ്യേണ്ടി വരും. ഞായറാഴ്ച കണ്ണൂര്‍ ജില്ലയില്‍ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങള്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് റോഡ് അടച്ചിട്ടത്. നേരത്തെ ചെറുപുഴയില്‍ നിന്നും കാസര്‍കോട്ടേക്കുള്ള റോഡും പൊലീസ് അടച്ചു പൂട്ടിയിരുന്നു.

Keywords:  Double lock down: Police closed Cheemeni - Kangol - Payyanur road, Payyannur, News, Police, Trending, Kasaragod, Kannur, Vehicles, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia