സി.പി.എം. ഔദ്യോഗിക പക്ഷത്തിന്റെ വി.എസ്. വിരോധം ദൂരൂഹം: പന്ന്യന്‍
May 21, 2013, 18:48 IST
ADVERTISEMENT
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനോട് സി.പി.എം. ഔദ്യോഗിക നേതൃത്വം കാണിക്കുന്ന വിരോധത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ദുരൂഹമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അത് ദുരൂഹമായിത്തന്നെ അവശേഷിക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവനോട് തികഞ്ഞ ബഹുമാനമാണ് സി.പി.ഐ. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ളതെന്നും അദ്ദേഹം പറയുന്നതിനപ്പുറം പാര്‍ട്ടിയില്‍ ഒരാളും പോകില്ലെന്നും ദര്‍ശന ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പന്ന്യന്‍ പറഞ്ഞു. അഭിമുഖം അടുത്ത ശനിയും ഞായറും രാത്രി ഒമ്പത് മുതല്‍ 9.30 വരെ സംപ്രേഷണം ചെയ്യും.
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും താനും തമ്മില്‍ നടക്കുന്ന പരസ്യമായ പരസ്പര വിമര്‍ശനം തമ്മില്‍ അകലാന്‍ വേണ്ടിയല്ലെന്നു പന്ന്യന്‍ വിശദീകരിച്ചു. മറിച്ച് തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്നതിനാണ്. ഇത്തരം പരസ്പര വിമര്‍ശനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത വിധത്തിലുള്ള അമാന്യമായ ഭാഷയാണ് ഇപ്പോള്‍ സി.പി.എം. നേതാക്കള്‍ ഉപയോഗിക്കുന്നത്. അതിന്റെ കാരണം മനസിലാകുന്നില്ല.
സി.പി.എം. ഒരു കൊലയാളി പാര്‍ട്ടിയാണെന്നൊന്നും താനോ, സി.പി.ഐയോ വിശ്വസിക്കുന്നില്ല. പക്ഷേ, ടി.പി. ചന്ദ്രശേഖരന്‍ വധം സിപിഎമ്മിനുമേലുണ്ടാക്കിയ കറുത്ത നിഴല്‍ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. ആ സംഭവത്തിന്റെ പ്രത്യാഘാതം സി.പി.എമ്മിനെ കാലങ്ങളോളം പിന്തുടരും എന്നുറപ്പാണ്.
സി.പി.എമ്മില്‍ നിന്നു പുറത്താകുന്നവര്‍ കോണ്‍ഗ്രസിലോ, ഇടതുമുന്നണിക്കു പുറത്തുള്ള മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചെന്നു പെടുന്നത് ഒഴിവാക്കാനാണ് സി.പി.ഐ. അവരെ സ്വീകരിക്കുന്നത്. അതിനോട് സി.പി.എം. അസഹിഷ്ണുത കാണിക്കേണ്ടതില്ല. എന്നാല്‍. എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും ഇപ്പോള്‍ ഇടതുപക്ഷത്തോടു കാണിക്കുന്ന ചില നേരങ്ങളിലെ അടുപ്പം നല്ലതല്ല. അത് ഇടതു മുന്നണിയെ കാണിച്ച് യു.ഡി.എഫിനോട് വില പേശാനാണെന്നും പന്ന്യന്‍ പറഞ്ഞു.
Keywords: Pannyan Raveendran, CPM, CPI, V.S Achuthanandan, Thiruvananthapuram, Kerala, M.V. Raghavan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Keywords: Pannyan Raveendran, CPM, CPI, V.S Achuthanandan, Thiruvananthapuram, Kerala, M.V. Raghavan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
