അയര്‍കുന്നത്ത് അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

 


കോട്ടയം: (www.kvartha.com 25.07.2021) സംസ്ഥാനത്ത് വീണ്ടും നായയെ വാഹനത്തിനു പിന്നില്‍ കെട്ടി വലിച്ചുള്ള ക്രൂരത. ഞായറാഴ്ച രാവിലെ അയര്‍ക്കുന്നം ളാകാട്ടൂര്‍ റൂടിലാണു സംഭവം. അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ എന്തോ വലിച്ചുകൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

അയര്‍കുന്നത്ത് അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

കറുത്ത നിറത്തിലുള്ള നായയായിരുന്നു അതെന്നു നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നായയെ കെട്ടിയിട്ടു വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യം ചേന്നാമറ്റം വായനശാലയുടെ മുന്നിലുള്ള സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചു. എന്നാല്‍ കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല.

അയര്‍ക്കുന്നം ഭാഗത്തേക്കു വാഹനം പോകുന്നതായാണു ദൃശ്യങ്ങളില്‍ കാണുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് ചെങ്ങമനാടില്‍ കാറിനു പുറകില്‍ വളര്‍ത്തുനായയെ കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഹൈകോടതി ഇടപെടുകയും സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു.

Keywords: Dog tied to car and dragged on road in Ayarkunnam, Kottayam, News, Local News, Dog, Police, CCTV, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia