തിരുവനന്തപുരം: വിവാദ മുസ്ലീം ലീഗ് എം.എല്‍.എ പി.കെ ബഷീര്‍ നിയമസഭയിലുണ്ടെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കൊലക്കേസില്‍ പ്രതിയായ ബഷീറിനെ നിയമസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ക്രിമിനലിനെ സഭയില്‍ ഇരുത്തിക്കൊണ്ട് സഹകരിക്കാനാവില്ലെന്ന് വിഎസ് പറഞ്ഞു. ബഷീറിനെതിരെ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍ പ്രതിപക്ഷ ബഹളത്തിനിടയിലും സ്പീക്കര്‍ സഭാ നടപടികളുമായി മുന്‍പോട്ട് പോവുകയാണ്. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തില്‍ ധാരണയാകാത്തതിനെത്തുടര്‍ന്നാണ് സഭാനടപടികള്‍ സ്പീക്കര്‍ പുനരാരംഭിച്ചത്.
അത്തീഖ് റഹ്മാന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സഹോദരങ്ങളായ പ്രതികളെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പ്രതികള്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് ഏറനാട് മുസ്ലീം ലീഗ് എം.എല്‍.എ പി.കെ ബഷീര്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചതാണ് വിവാദമായത്. ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കി. ഇതിനെത്തുടര്‍ന്ന് എം.എല്‍.എയെ ആറാം പ്രതിയാക്കി പോലീസ് എഫ്.ഐ.ആറും സമര്‍പ്പിച്ചു. കൊലക്കേസില്‍ പ്രതിയായ എം.എല്‍.എയെ സഭയില്‍ കയറ്റിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ ആരോപിച്ചു.

English Summery
Doesn't co-operate with assembly formalities if Basheer in assembly seat, says opposition leaders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.