സ്വകാര്യ പ്രാക്ടീസ് തിരിച്ചുപിടിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമ്മര്‍ദ്ദത്തിന് ഒരുങ്ങുന്നു
Aug 20, 2015, 15:26 IST
തിരുവനന്തപുരം: (www.kvartha.com 20.08.2015) സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് വീണ്ടും തിരിച്ചുപിടിക്കാന്‍ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിരോധിച്ച സ്വകാര്യ പ്രാക്ടീസ് പുനസ്ഥാപിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് ആസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) പലവട്ടം കൂടിയാലോചനകള്‍ നടത്തിക്കഴിഞ്ഞു. ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്.
വി.എസ്. സാര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയും, കെ.ജി.എം.സി.ടി.എയുടെ അന്നത്തെ ഭാരവാഹികളും മാസങ്ങളോളം പലസ്ഥലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയാണ് ധാരണയിലെത്തിയത്. ചര്‍ച്ചകള്‍ പലവട്ടം പൊളിയുകയും ഡോക്ടര്‍മാര്‍ പണിമുടക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയും ശമ്പളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പകരം സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാന നടപടികളിലൊന്നായിരുന്നു സ്വകാര്യ പ്രാക്ടീസ് നിരോധനം. നിരോധനം നടപ്പാക്കിയ ശേഷവും സംസ്ഥാനത്ത് പലയിടത്തും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വന്തം വീടുകളില്‍ രോഗികളെ ചികിത്സിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണത്തിനും പോലീസ് കേസിനും ഇരകളായിരുന്നു.
കാര്യങ്ങള്‍ വശളാവുകയും സ്വകാര്യ പ്രാക്ടീസ് നിയമപരമായി അസാധ്യമാവുകയുംചെയ്തതോ അഞ്ച്
വര്‍ഷത്തോളമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീടുകളില്‍ രോഗികളെ കാണുന്നില്ല. മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഒപിയിലും വാര്‍ഡുകളിലും ഇവരുടെ സേവനം കൂടുതല്‍ ലഭിക്കുന്നുമുണ്ട്. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഒന്നായിരുന്നു അധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നത്.
എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ തുടക്കത്തില്‍ കെ.ജി.എം.സി.ടി.എ. ശ്രദ്ധിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്വകാര്യ പ്രക്ടീസ് ചെയ്യാത്തതിന്റെ ഗുണഫലം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊയ്യുന്നു എന്നാണ് ഇവരുടെ പരാതി. അതുകൊണ്ട് പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനാ നേതൃത്വം ഇതിനിടെ രണ്ട്‌വട്ടം മാറിയിരുന്നു. ഇപ്പോഴത്തെ നേതൃത്വത്തിന് സ്വകാര്യ പ്രാക്ടീസ് വേണമെന്ന ശക്തമായ നിലപാടാണ് ഉള്ളത്. ഇത് വിശദീകരിച്ച് അവര്‍ ഒരുവട്ടം മുഖ്യമന്ത്രിക്ക് ഒന്നിലധികം തവണ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും നിവോദനം കൊടുത്തു. അതിന്മേല്‍ അനുകൂല തീരുമാനമെടുപ്പിക്കാന്‍ സമ്മര്‍ദത്തിനാണ് ഇപ്പോള്‍ ശ്രമം.
തീരുമാനം അനുകൂലമല്ലെങ്കില്‍ പണിമുടക്കിനും വി.ഐ.പി. ഡ്യൂട്ടികള്‍ ബഹിഷ്‌ക്കരിക്കാനും ആലോചനയുണ്ട്. മുമ്പും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വി.ഐ.പി. ഡ്യൂട്ടികള്‍ ബഹിഷ്‌ക്കരിച്ചിട്ടുണ്ട്. ഒ.പി ബഹിഷ്‌ക്കരിക്കുന്നതായിരുന്നു മറ്റൊരു രീതി. എന്നാല്‍ ഇതിനെതിരെ സാമൂഹ്യസംഘടനകള്‍ പലയിടത്തും രംഗത്തുവന്നതോടെ ആ സമരരീതി ഇപ്പോള്‍ പുറത്തെടുക്കാറില്ല.
Also Read:
പ്രവാസി വോട്ട്: കടമ്പ കടക്കാനാവുന്നില്ല, പ്രവാസികള്‍ക്ക് നിരാശ ബാക്കി
Keywords: Thiruvananthapuram, Govt-Doctors, LDF, Salary, Pension, Teacher, Kerala.
ഇതിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് ആസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) പലവട്ടം കൂടിയാലോചനകള്‍ നടത്തിക്കഴിഞ്ഞു. ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്.
വി.എസ്. സാര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയും, കെ.ജി.എം.സി.ടി.എയുടെ അന്നത്തെ ഭാരവാഹികളും മാസങ്ങളോളം പലസ്ഥലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയാണ് ധാരണയിലെത്തിയത്. ചര്‍ച്ചകള്‍ പലവട്ടം പൊളിയുകയും ഡോക്ടര്‍മാര്‍ പണിമുടക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയും ശമ്പളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പകരം സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാന നടപടികളിലൊന്നായിരുന്നു സ്വകാര്യ പ്രാക്ടീസ് നിരോധനം. നിരോധനം നടപ്പാക്കിയ ശേഷവും സംസ്ഥാനത്ത് പലയിടത്തും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വന്തം വീടുകളില്‍ രോഗികളെ ചികിത്സിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണത്തിനും പോലീസ് കേസിനും ഇരകളായിരുന്നു.
കാര്യങ്ങള്‍ വശളാവുകയും സ്വകാര്യ പ്രാക്ടീസ് നിയമപരമായി അസാധ്യമാവുകയുംചെയ്തതോ അഞ്ച്
എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ തുടക്കത്തില്‍ കെ.ജി.എം.സി.ടി.എ. ശ്രദ്ധിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്വകാര്യ പ്രക്ടീസ് ചെയ്യാത്തതിന്റെ ഗുണഫലം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊയ്യുന്നു എന്നാണ് ഇവരുടെ പരാതി. അതുകൊണ്ട് പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനാ നേതൃത്വം ഇതിനിടെ രണ്ട്‌വട്ടം മാറിയിരുന്നു. ഇപ്പോഴത്തെ നേതൃത്വത്തിന് സ്വകാര്യ പ്രാക്ടീസ് വേണമെന്ന ശക്തമായ നിലപാടാണ് ഉള്ളത്. ഇത് വിശദീകരിച്ച് അവര്‍ ഒരുവട്ടം മുഖ്യമന്ത്രിക്ക് ഒന്നിലധികം തവണ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും നിവോദനം കൊടുത്തു. അതിന്മേല്‍ അനുകൂല തീരുമാനമെടുപ്പിക്കാന്‍ സമ്മര്‍ദത്തിനാണ് ഇപ്പോള്‍ ശ്രമം.
തീരുമാനം അനുകൂലമല്ലെങ്കില്‍ പണിമുടക്കിനും വി.ഐ.പി. ഡ്യൂട്ടികള്‍ ബഹിഷ്‌ക്കരിക്കാനും ആലോചനയുണ്ട്. മുമ്പും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വി.ഐ.പി. ഡ്യൂട്ടികള്‍ ബഹിഷ്‌ക്കരിച്ചിട്ടുണ്ട്. ഒ.പി ബഹിഷ്‌ക്കരിക്കുന്നതായിരുന്നു മറ്റൊരു രീതി. എന്നാല്‍ ഇതിനെതിരെ സാമൂഹ്യസംഘടനകള്‍ പലയിടത്തും രംഗത്തുവന്നതോടെ ആ സമരരീതി ഇപ്പോള്‍ പുറത്തെടുക്കാറില്ല.
Also Read:
പ്രവാസി വോട്ട്: കടമ്പ കടക്കാനാവുന്നില്ല, പ്രവാസികള്‍ക്ക് നിരാശ ബാക്കി
Keywords: Thiruvananthapuram, Govt-Doctors, LDF, Salary, Pension, Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.