മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍

 


തിരുവനന്തപുരം: (www.kvartha.com 26.01.2015) സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസ്സഹകരണ സമരത്തില്‍. സംസ്ഥാനത്ത് പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലും പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍പ്രിന്‍സിപ്പല്‍മാരുടെ കമ്മിറ്റിയും ഡിഎംഇയും തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം 10 തസ്തികകള്‍
അധികമാണ്. ഇതനുസരിച്ചാണ് 33 ഡോക്ടര്‍മാരെ തസ്തികയടക്കം സ്ഥലംമാറ്റിയതെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

അതേസമയം ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവവകുമാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ രോഗികളെ സമരം ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പെരിയയിലെ വാഹനാപകടം; പരിക്കേറ്റ രണ്ടര വയസുകാരനും മരിച്ചു

Keywords:  Doctors of Govt Medical Colleges go on stir, Thiruvananthapuram, Report, Health Minister, V.S Shiva Kumar, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia