മലപ്പുറം: (www.kvartha.com 14/02/2015) വെള്ളിയാഴ്ച രാത്രി അന്തരിച്ച ഡോ. പി സി ഷാനവാസിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആദരാജ്ഞലി പ്രവാഹം. 'പാവങ്ങളുടെ ഡോക്ടര്‍' എന്നറിയപ്പെടുന്ന ഡോ. പി.സി ഷാനവാസ് (36) രക്ത സമ്മര്‍ദ്ദം താഴ്ന്നതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്
ആദിവാസി ഊരുകളിലെ ആതുര സേവന പ്രവര്‍ത്തികള്‍ കൊണ്ട് പാവങ്ങളുടെ ഡോക്ടര്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച യുവ ഡോക്ടറായ പി. സി. ഷാനവാസ് മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ആദിവാസി ഊരുകളിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി. നിരവധി സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവേശിച്ചു.
നിലമ്പൂര്‍ ചുങ്കത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്ത് ആദിവാസി മേഖലകളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളും വിവിധ മരുന്നു കമ്പനികളും ഷാനവാസിനെതിരേ എതിര്‍പ്പുമായി രംഗത്തെത്തി. സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്.
ആദിവാസി ഊരുകളിലെ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതെ സാമ്പിള്‍ മരുന്നുകള്‍ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവര്‍ത്തനങ്ങള്‍. സാമ്പിള്‍ മരുന്നുകള്‍ കമ്പനികളില്‍നിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നുകളായതിനാലാണ് താന്‍ അവ ഉപയോഗിക്കുന്നതെന്നായിരുന്നു ഇതിനു ഷാനവാസിന്റെ മറുപടി പറഞ്ഞത്.

മുമ്പു ജോലി ചെയ്ത ചില ആശുപത്രികളും സാമ്പിള്‍ മരുന്നുകള്‍ ഷാനവാസിനു നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ മരുന്നുകമ്പനികള്‍ ചില രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ ഷാനവാസിനെ പാലക്കാട് ജില്ല്‌ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റി. സര്‍വീസില്‍ പ്രവേശിച്ച് ആദ്യ മൂന്നു വര്‍ഷം തികയും മുമ്പാണ് ചട്ടങ്ങള്‍ ലംഘിച്ച് ഷാനവാസിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോലും അറിയാതെ സ്ഥലം മാറ്റമുണ്ടായത്. ഇതിനെതിരെ നിയമപ്പോരാട്ടത്തിനോരുങ്ങുകയായിരുന്ന ഡോക്ടര്‍ ഷാനവാസ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു
പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടെയും കെ. ജമീല ഹജ്ജുമ്മയുടെയും മകനാണ് ഷാനവാസിന്റെ മരണം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷാനവാസിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ പലതും ഷാനവാസിനെതിരെ കരുനീക്കങ്ങള്‍ നടത്തിയ അധികാരവര്‍ഗത്തിനെതിരെയുള്ളയുള്ളതാണ്.

കാറില്‍ സഞ്ചരിക്കുന്നതിനിടെ അബോധാവസ്ഥയിലായ ഷാനവാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.
Also Read:
ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Keywords: Malappuram, Doctor, Condolence, Social Network, Blood, Kozhikode, Medical College, hospital, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.