Collector Warning | മുണ്ടക്കൈയില്‍ ദുരന്ത ഭൂമി സന്ദര്‍ശിക്കാനെത്തുന്നവരെ വിലക്കി ജില്ലാകലക്ടര്‍; ഇത് ഒരു വിനോദസഞ്ചാര മേഖലയോ സന്ദര്‍ശന മേഖലയോ അല്ലെന്നും ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പ്


അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വ്യക്തിയും രക്ഷാപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും.
ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക.
അനാവശ്യമായി ദുരന്തമേഖലയിലേക്ക് വരാതിരിക്കുക.
നമ്മള്‍ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കും
കണ്ണൂര്‍: (KVARTHA) ദുരന്തമേഖലയായ (Disaster area) വയനാട് മുണ്ടക്കൈ (Wayanad Mundakai) വിനോദ സഞ്ചാരികളെപ്പോലെ (Tourists) കാണാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി (Warning) ജില്ലാ ഭരണകൂടം. വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കലക്ടര്‍ ഡി ആര്‍ മേഘശ്രീ (Collector D R Meghsree) അഭ്യര്‍ഥിച്ചു.
മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത് ഒഴിവാക്കണം. ഇത് ഒരു വിനോദസഞ്ചാര മേഖലയോ സന്ദര്‍ശന മേഖലയോ അല്ലെന്നും കലക്ടര്‍ വ്യക്തമാക്കി. നമ്മള്‍ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കലക്ടറുടെ ഫേസ്ബുക് കുറിപ്പ് :
പ്രിയമുള്ളവരേ വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്. ഏവരും ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ നേതൃത്വത്തിനു കീഴില്‍ അണിനിരന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ദുരന്തമേഖലയിലേക്ക് (മുണ്ടക്കൈ, ചൂരല്‍മല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത് ഒഴിവാക്കണം.
ഇത് ഒരു വിനോദസഞ്ചാര മേഖലയോ സന്ദര്‍ശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക് വരാതിരിക്കുക. നമ്മള്‍ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കും