കൊല്ലത്ത് നടുറോഡില്‍ കൂട്ടത്തല്ല്; എസ്ഐയ്ക്കും ഭാര്യയ്ക്കും മകനും പരിക്കേറ്റു; 2 യുവാക്കള്‍ കസ്റ്റഡിയില്‍
Apr 11, 2022, 17:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 11.04.2022) കൊല്ലം പുത്തൂരില്‍ നടു റോഡില്‍ നടന്ന കൂട്ടത്തല്ലില്‍ എസ്ഐയ്ക്കും ഭാര്യയ്ക്കും മകനും പരിക്കേറ്റു. വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം അടിപിടിയില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക് യാത്രക്കാരായ യുവാക്കള്‍ കാര്‍ യാത്രക്കാരായ എസ്ഐയെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ സുഗുണന്‍, ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാര്‍ ബൈകിനെ ഓവര്‍ ടേക് ചെയ്തു പോയത് സംബന്ധിച്ച തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹെല്‍മറ്റ് കൊണ്ട് അമലിനെ യുവാക്കള്‍ ആക്രമിച്ചു എന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Dispute over overtaking; clash in road, SI and family injured, Kollam, News, Local News, Injury, Attack, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

