കൊച്ചി : കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം കുറക്കുന്നതിന് വിലവര്‍ധന മൂലമുണ്ടാകുന്ന അധികവരുമാനം ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കേതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില വര്‍ധന ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഡീസല്‍ വില വര്‍ധന വിലക്കയറ്റത്തിന് ഇടയാക്കും. ആത്മാര്‍ത്ഥത തെളിയിക്കാനാണ് സര്‍ക്കാര്‍ അധികവരുമാനം ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ കമ്പനികളുടെ നഷ്ടം നികത്താന്‍ വില വര്‍ധന അനിവാര്യമാണെങ്കില്‍ വര്‍ധനയുടെ നിരക്ക് കുറക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അധികവരുമാനം വേണ്ടെന്ന് വച്ചതോടെ കേരളത്തില്‍ ഡീസല്‍ വിലയില്‍ അല്‍പം കുറവുണ്ടാകും. കഴിഞ്ഞ മെയ് മാസം പെട്രോള്‍ വില ലിറ്ററിന് ഏഴര രൂപ വര്‍ധിപ്പിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അധികവരുമാനം വേണ്ടെന്നു വെച്ചിരുന്നു. അതിനിടെ ഡീസല്‍ വില വര്‍ധനവില്‍ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയാണ്. ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് മുംബൈയില്‍ സ്വകാര്യ ബസ്സുകളും മഹാരാഷ്ട്രയില്‍ ചരക്കു ലോറികളും 10 ശതമാനം നിരക്ക് ഇപ്പോള്‍തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്.

Keywords: Kochi, Oommen Chandy, Chief Minister, Increased, Kerala, Diesel, Tax
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.