പോലീസ് പ്രവര്‍ത്തിച്ചാല്‍ മതി; മാധ്യമങ്ങളോട് 'നോ'

 


തിരുവനന്തപുരം: (www.kvartha.com 20.07.2015) അന്വേഷണത്തിലിരിക്കുന്ന കേസുകളേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതു കര്‍ശനമായി വിലക്കുന്നു. ഇക്കാര്യത്തിലെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഡിജിപിയുടെ സര്‍ക്കുലര്‍ ഉടനേ ഉണ്ടാകുമെന്നാണു വിവരം.

അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് ഇപ്പോള്‍ത്തന്നെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അവ പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, പച്ചയായി ലംഘിച്ച് പോലീസിന് ചീത്തപ്പേരുണ്ടാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നാണ് ആഭ്യന്തര മന്ത്രിയുടെയും ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും വിലയിരുത്തല്‍. കോളിളക്കം സൃഷ്ടിച്ച് ഇപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കോന്നി സംഭവം ആദ്യം അന്വേഷിച്ച ഐജി നടത്തിയ പരാമര്‍ശങ്ങളാണ് സര്‍ക്കുലര്‍ പൊടിതട്ടിയെടുക്കാനുള്ള പ്രേരണം.

കോന്നി പെണ്‍കുട്ടികളുടെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ച സംഘത്തെ നയിച്ചിരുന്ന ഐജി മാധ്യമങ്ങളുമായി സംസാരിച്ചത് പരിധിക്കുള്ളില്‍ നിന്നല്ല എന്ന വിമര്‍ശനം സര്‍ക്കാരിന്റെ തലപ്പത്തും പോലീസ് തലപ്പത്തും ഉണ്ടായിരുന്നു. കുട്ടികളുടെ വീട്ടിലെ ദാരിദ്ര്യം മൂലമാണ് നാടുവിട്ടു പോയതെന്നും ആത്മഹത്യയാണെന്നും മറ്റുമായിരുന്നു ഐജിയുടെ 'വെളിപ്പെടുത്തലുകള്‍'.

ഇതേക്കുറിച്ചു പരക്കേ വിമര്‍ശനമുയര്‍ന്നതോടെ സര്‍ക്കാര്‍ അടിയന്തരമായി ഉണര്‍ന്നു. സംഘത്തെ നയിക്കാന്‍ എംഎസ്പി കമാണ്ടന്റ് ഉമാ ബഹ്‌റയെ നിയോഗിക്കുകയും ചെയ്തു. ശരിക്കും അതൊരു ശക്തമായ താക്കീതു തന്നെയായിരുന്നു. അവിടംകൊണ്ടും അവസാനിപ്പിക്കില്ല എന്നാണു വിവരം. അത്തരമൊരു വീഴ്ച സ്വന്തം പരാമര്‍ശങ്ങളില്‍ ഉണ്ടാകാന്‍ ഇടയായതില്‍ ഐജി ഔദ്യോഗികമായി വിശദകരണം നല്‍കേണ്ടിവരും. പോലീസിനുള്ളിലെ അച്ചടക്കത്തിന്റെ ജന സൗഹൃദ സ്വഭാവം കാത്തുസൂക്ഷിക്കണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നായിരിക്കും സര്‍ക്കുലറിലെ പ്രധാന താക്കീത്.

നിലവില്‍ പല എസ്‌ഐ, സിഐമാരും യൂണിഫോം പോലും ധരിക്കാതെ തോന്നും പോലെ സ്വന്തം ചുമതലയിലുള്ള സ്റ്റേഷനില്‍ വന്നുപോകുന്നതും സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് സര്‍ക്കാരിനു റിപോര്‍ട്ട് ചെയ്തിട്ടുണ്ടത്രേ. പോലീസ് ഉദ്യോഗസ്ഥരും നാട്ടിലെ പ്രമാണിമാരുമായുള്ള അനാവശ്യ സൗഹൃദങ്ങള്‍, കൂടിക്കാഴ്ചകള്‍, പൊതുപരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയും പുതിയ സര്‍ക്കാര്‍ നിരോധിക്കും. ഏതെങ്കിലും കേസില്‍ പ്രതിയെ പിടിച്ചാല്‍ അവരെയും കൂട്ടി മാധ്യമങ്ങളുടെ മുന്നിലെന്ന ഉദ്യോഗസ്ഥര്‍ കേസിനെ ബാധിക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നാണ് ഡിജിപിയുടെ നിരീക്ഷണം.

പോലീസ് പ്രവര്‍ത്തിച്ചാല്‍ മതി; മാധ്യമങ്ങളോട് 'നോ'

Keywords : Thiruvananthapuram, Kerala, Media, Police, Case, Investigates, Controversy, DGP, DGP to issue next circular; don't talk to the media. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia