മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇനി കുടുങ്ങും; മെഷിന് ഉപയോഗിച്ച് ഊതിച്ചും മദ്യപരെ കണ്ടെത്താന്‍ നടപടി തുടങ്ങും
Apr 9, 2022, 20:30 IST
തിരുവനന്തപുരം: (www.kvartha.com 09.04.2022) മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇനി കുടുങ്ങും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന വാഹനപരിശോധനയാണ് ഏപ്രില്‍ ഒമ്പത് ശനിയാഴ്ച രാത്രി മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കഴിഞ്ഞ ദിവസം സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ കോവിഡ് നിയമലംഘനം തടയാനുള്ള പരിശോധനകള്‍ ഇനി പൊലീസ് നടത്തേണ്ടതില്ല. ഈ സാഹചര്യത്തിലാണ് 2020 മാര്‍ചില്‍ നിര്‍ത്തലാക്കിയ വാഹനപരിശോധന തുടങ്ങുന്നത്.
മെഷിന് ഉപയോഗിച്ച് ഊതിച്ചും മദ്യപരെ കണ്ടെത്താന്‍ നടപടി തുടങ്ങും. മാസ്ക് ഉള്‍പെടെയുള്ള കോവിഡ് നിയമലംഘനത്തിന് പരിശോധന ഉണ്ടാവില്ലെന്നു പൊലീസ് അറിയിച്ചു.
Keywords: DGP s order to find drunk driving, Thiruvananthapuram, News, Liquor, Police, Auto & Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.