കാലിക്കറ്റില്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് 16ന്: എസ്. എഫ്.ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സൂക്ഷ്മ പരിശോധനക്കിടെ ബഹളം, കെ.എസ്.യു, എം.എസ്.എഫ് പ്രതിഷേധം
Nov 9, 2016, 23:36 IST
തേഞ്ഞിപ്പലം: (www.kvartha.com 09.11.2016) കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്നോടിയായുള്ള സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. നവംബര്‍ 16നാണ് തെരഞ്ഞെടുപ്പ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി. കെ.എസ്.യു, എം.എസ്.എഫ്. ക്യാമ്പസ് ഫ്രണ്ട്, എ.ബി.വി.പി എന്നീ സംഘടനകള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയാണ് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായ ദിവസം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആദ്യം പ്രചാരണത്തിനിറങ്ങിയത്.
സര്‍വകലാശാല ക്യാമ്പസിലെ 34 പഠനവിഭാഗങ്ങളിലെ പി.ജി. എം.ഫില്‍ വിദ്യാര്‍ത്ഥികളായ 1633 പേരാണ് വോട്ടര്‍മാര്‍. എസ്.എഫ്.ഐയ്ക്ക് പുറമേ എം.എസ്.എഫ്, കെ.എസ്.യു സംഘടനകളാണ് മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിരിക്കുന്നത്. മറ്റ് സംഘടനകള്‍ രണ്ട്, മൂന്ന് സീറ്റുകളിലേക്ക് മാത്രമാണ് മത്സരിക്കുന്നത്. എം.എസ്.എഫും കെ.എസ്.യുവും ഒന്നിച്ച് മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ 26 ഓളം സ്ഥാനാര്‍ത്ഥികളുണ്ടാകും.
ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി. ജനറല്‍ ക്യാപ്റ്റന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, യു.യു.സി തുടങ്ങിയ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തിങ്കളാഴ്ച വരെയാണ് പ്രചാരണത്തിനുള്ള സമയം. സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ: ഇമ്മാനുവല്‍ സൈമണാണ് റിട്ടേണിംഗ് ഓഫീസര്‍. ഇതിന് മുമ്പ് 2014ല്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ: എം. അബ്ദുള്‍ സലാം അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നത്.
2015 നവമ്പര്‍ 17ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച ഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഇലക്ഷന്‍ മാന്വല്‍ പരിഷ്‌ക്കരിച്ചതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂവെന്ന് ആവശ്യപ്പെട്ട് അന്ന് കാലിക്കറ്റ് വിസിയുടെ ചുമതല വഹിച്ചിരുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് ഖാദര്‍ മങ്ങാട് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇത്തവണയും ഇലക്ഷന്‍ മാന്വല്‍ പരിഷ്‌ക്കരിച്ചതിന് ശേഷമേ തെരഞ്ഞെടുപ്പ് നടത്താവൂവെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിസിയെ സമീപിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള നിയമാവലികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വിസി നിര്‍ദേശിക്കുകയായിരുന്നു.
സൂക്ഷ്മ പരിശോധനക്കിടെ പ്രതിഷേധം
തേഞ്ഞിപ്പലം: ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ സൂക്ഷ്മ പരിശോധനക്കിടെ കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നോമിനേഷന്‍ പേപ്പര്‍ സീല്‍ ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സര്‍വ്വകലാശാല ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ നടന്ന സൂക്ഷ്മ പരിശോധനക്കിടെ ബഹളം വച്ച പ്രവര്‍ത്തകര്‍ പിന്നീട് സര്‍വ്വകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ വൈസ് ചാന്‍സലര്‍ ഡോ: കെ. മുഹമ്മദ് ബഷീര്‍ സംസാരിക്കാന്‍ സന്നദ്ധനായില്ല. രജിസ്ട്രാര്‍ നിവേദനം സ്വീകരിച്ച് പിന്നീട് വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം തലവന് കൈമാറി. കഴിഞ്ഞ ദിവസം കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധന മുടങ്ങിയിരുന്നു. ഇലക്ഷന്‍ മാന്വല്‍ പരിഷ്‌ക്കരിച്ചതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂവെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായത്.

Keywords: Malappuram, Kerala, University, Election, Students, Calicut University, KSU, MSF, SFI, ABVP, The Department of Calicut University Students Union elections on November 16.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.