കോഴിക്കോട്: (www.kvartha.com 18.02.2020) കെട്ടിട നികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KBOWA) കോഴിക്കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുച്ഛമായ വാടക കിട്ടുന്ന കെട്ടിട ഉടമകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കലോചിത വാടക പരിഷ്‌കരണം ലഭ്യമാകുന്ന പരിഷ്‌കരിച്ച കെട്ടിട വാടക ബില്‍ സര്‍ക്കാര്‍ ഇതുവരെ പാസാക്കിയിട്ടില്ല. എന്നാല്‍ കെട്ടിട നികുതി, റവന്യൂ ടാക്‌സ്, ലേബേര്‍സെസ് മുതലായ വിവിധയിനം നികുതികളാല്‍ ഏറെ പ്രയാസം നേരിടുന്ന കെട്ടിട ഉടമകളെ നികുതി വര്‍ദ്ധനവ് സാരമായി ബാധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഈ മാസം ഫെബ്രുവരി 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് തയ്യില്‍ ഹംസ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി കെ ഫൈസല്‍, മുഹമ്മദ് പുത്തൂര്‍മഠം, കല്ലട മുഹമ്മദലി, സെതുട്ടി ഹാജി, ടി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ജോര്‍ജ്ജ് നന്ദി പറഞ്ഞു.
Keywords: Kerala, News, Kozhikode, Taxi Fares, Demands to stop building tax increase
ഈ മാസം ഫെബ്രുവരി 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് തയ്യില്‍ ഹംസ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി കെ ഫൈസല്‍, മുഹമ്മദ് പുത്തൂര്‍മഠം, കല്ലട മുഹമ്മദലി, സെതുട്ടി ഹാജി, ടി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ജോര്‍ജ്ജ് നന്ദി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.