കരട് തീരദേശ പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്‌ധ സമിതി രൂപികരിച്ചു; മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 22.07.2021) കരട് തീരദേശ പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്‌ധ സമിതി രൂപീകരിച്ച് സംസ്ഥാന സര്‍കാര്‍ ഉത്തരവായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രടറിയും ഈ രംഗത്തെ വിദഗ്‌ധരുമായ പി ഇസഡ്, തോമസ്, പി ബി സഹസ്രനാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. നിയമസഭയിൽ എം രാജഗോപാലന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മറുപടി:

2011-ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍കാര്‍ 18.01.2019-ല്‍ വിജ്ഞാപനം
പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി, അത് കേന്ദ്രപരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന രീതിയിൽ വിജ്ഞാപനത്തിലെ ഇളവുകള്‍ സംസ്ഥാനത്ത് ബാധകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കരട് തീരദേശപ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രടറിയും ഈ രംഗത്തെ വിദഗ്ധരായ പി ഇസഡ്, തോമസ്, പി ബി സഹസ്രനാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

കരട് തീരദേശ പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്‌ധ സമിതി രൂപികരിച്ചു; മുഖ്യമന്ത്രി

താഴെപറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പിക്കുവാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

*കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം (NCESS) തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമര്‍പിച്ച പ്രീ-ഡ്രാഫ്റ്റ് തീരദേശ പരിപാലന പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം.

*2019-ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം വഴി സംസ്ഥാനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളുടെ മാര്‍ഗ നിര്‍ദേശം.

*ഇതു സംബന്ധിച്ച മുന്‍പത്തെ എല്ലാ കമിറ്റികളുടെയും കണ്ടെത്തലുകളും ശുപാര്‍ശകളും

*ജുഡീഷ്യല്‍ പ്രഖ്യാപനങ്ങള്‍ വിവിധ പങ്കാളികളുടെ പ്രാതിനിധ്യം ഇവ കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ ഉചിതമായ ഭേദഗതി നിര്‍ദേശിക്കുക.

*തീരദേശ പരിപാലന പ്ലാന്‍ പോരായ്മകളില്ലാതെ തയ്യാറാക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍കാരിന് പരിഗണിക്കാവുന്ന മറ്റ് കാര്യങ്ങൾ

വിദഗ്ദ്ധ സമിതി ഇതിനകം രണ്ടുതവണ യോഗം ചേര്‍ന്നു. പ്രീ-ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തില്‍ ടൂറിസം പ്ലാന്‍, ഫിഷറീസ് പ്ലാന്‍ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ടൂറിസം പ്ലാന്‍ ലഭ്യമായിട്ടുണ്ട്. ഫിഷറീസ് പ്ലാന്‍ ജൂലൈ 25-ന് ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ പ്ലാന്‍ തയ്യാറാക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് പുതുക്കിയ പ്ലാന്‍ 30.09.2021 സമര്‍പിക്കാനാകണമെന്നും തീരുമാനിച്ചു. വകുപ്പുതലത്തില്‍ തന്നെ പരമാവധി അപാകതകള്‍ പരിഹരിച്ചാല്‍ പബ്ലിക് ഹിയറിംഗ് സമയത്ത് പരാതികള്‍ കുറഞ്ഞിരിക്കുമെന്നതിനാല്‍ അതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

Keywords:  News, Thiruvananthapuram, Chief Minister, Pinarayi Vijayan, Assembly, Kerala, State, Coastal plan, M Rajagopalan's submission, Defects in the coastal plan; Chief Minister's reply to M Rajagopalan's submission.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia