Muslim League | അപകീര്‍ത്തികരമായ ഫോണ്‍ സന്ദേശം: പാനൂര്‍ നഗരസഭ മുന്‍ സെക്രടറിക്കെതിരെ മുസ്ലിം ലീഗ് കോടതിയിലേക്ക്
Oct 10, 2023, 22:09 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ നഗരസഭയിലെ മുന്‍ സെക്രടറിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് നിയമനടപടിക്കായി കോടതിയെ സമീപിച്ചു.
അഡ്വ മുഹമ്മദ് ജുനൈസ് മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്. നഗരസഭയിലെ ജീവനക്കാരനായ അശോകനുമായി സെക്രടറി പ്രവീണ്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. ഇതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവാദമായത്.
വളരെ ഗൗരവമായ അധിക്ഷേപം മുസ്ലിം സമുദായത്തിനും മുസ്ലിം ലീഗിനും എതിരെ ഉന്നയിച്ച പാനൂര്‍ മുനിസിപല്‍ സെക്രടറിക്ക് എതിരെ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി പികെ ശാഹുല്‍ ഹമീദ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
അഡ്വ മുഹമ്മദ് ജുനൈസ് മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്. നഗരസഭയിലെ ജീവനക്കാരനായ അശോകനുമായി സെക്രടറി പ്രവീണ്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. ഇതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവാദമായത്.
നഗരസഭയില്‍ മുഴുവന്‍ പാര്‍ടികളും സെക്രടറിക്കെതിരെയായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നതോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രടറിയെ മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Keywords: Defamatory phone message: Muslim League to court against ex-Secretary of Panur Municipality, Kannur, News, Defamatory Phone Message, Muslim League, Panur Municipality, Politics, Social Media, Religion, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.