രാത്രികാല യാത്രയില്‍ വ്യാപക പരാതി; കോട്ടയത്ത് എല്ലാ ഓടോറിക്ഷാ സ്റ്റാന്‍ഡിലും രജിസ്റ്റര്‍ വയ്ക്കാന്‍ തീരുമാനം
Dec 23, 2021, 19:58 IST
പ്രമോദ് ഒറ്റക്കണ്ടം
ടൗണ്‍ പെര്‍മിറ്റില്ലാത്ത ഓടോറിക്ഷകള്‍ നഗരത്തില്‍ നിന്നും ഓട്ടം എടുക്കാന്‍ അനുവദിക്കില്ല. ടൗണ്‍ പെര്‍മിറ്റില്ലാതെ വരുന്ന ഓടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ അതത് പ്രദേശത്തേയ്ക്ക് മടങ്ങണം. അമിതകൂലി വാങ്ങുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഓടോ ഡ്രൈവര്‍മാരെയും ഓരോ സ്റ്റാന്‍ഡിലെയും ഓടോ ഡ്രൈവര്‍മാര്‍ തന്നെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും.
കെ എസ് ആര്‍ ടി സി രാത്രി ഓടാനെത്തുന്ന ഓടോ ഡ്രൈവര്‍മാര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി, ഇവിടെ ഡ്യൂടിയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങിയ ശേഷം മാത്രം സെര്‍വീസ് നടത്തുക. രാത്രിയില്‍ സെര്‍വീസ് നടത്തുന്ന ഓടോ ഡ്രൈവര്‍മാര്‍ കൈയില്‍ ബുക് വയ്ക്കുകയും ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങുകയും ചെയ്യുക.
വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. രാത്രിയില്‍ സെര്‍വീസ് നടത്തുന്ന ചില ഓടോ റിക്ഷകളിലെ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കുന്നതായും ചോദ്യം ചെയ്യുന്ന യാത്രക്കാരോടു മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നിരുന്നു.
രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതേത്തുടര്‍ന്നാണു പൊലീസ് കര്‍ശന നടപടികളിലേക്കു നീങ്ങിയത്.
കോട്ടയം: (www.kvartha.com 23.12.2021) രാത്രികാല യാത്രയില്‍ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയത്ത് എല്ലാ ഓടോറിക്ഷാ സ്റ്റാന്‍ഡിലും രജിസ്റ്റര്‍ വയ്ക്കാന്‍ തീരുമാനം. രാത്രികാല ഓടോ റിക്ഷാ യാത്രയില്‍ വ്യാപക പരാതി ഉയര്‍ന്ന പശ്ചാലത്തലത്തില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ചയിലാണു ഇതുസംബന്ധിച്ച തീരുമാനം. എല്ലാ ദിവസവും ഓടാനെത്തുന്ന ഓടോറിക്ഷകളുടെ നമ്പരും ഡ്രൈവറുടെ പേരും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ ഉള്‍പെടുത്തും. അമിത കൂലി വാങ്ങുന്നവരെയും തിരിച്ചറിയാന്‍ സാധിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടല്‍.
ടൗണ്‍ പെര്‍മിറ്റില്ലാത്ത ഓടോറിക്ഷകള്‍ നഗരത്തില്‍ നിന്നും ഓട്ടം എടുക്കാന്‍ അനുവദിക്കില്ല. ടൗണ്‍ പെര്‍മിറ്റില്ലാതെ വരുന്ന ഓടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ അതത് പ്രദേശത്തേയ്ക്ക് മടങ്ങണം. അമിതകൂലി വാങ്ങുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഓടോ ഡ്രൈവര്‍മാരെയും ഓരോ സ്റ്റാന്‍ഡിലെയും ഓടോ ഡ്രൈവര്‍മാര്‍ തന്നെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും.
കെ എസ് ആര്‍ ടി സി രാത്രി ഓടാനെത്തുന്ന ഓടോ ഡ്രൈവര്‍മാര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി, ഇവിടെ ഡ്യൂടിയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങിയ ശേഷം മാത്രം സെര്‍വീസ് നടത്തുക. രാത്രിയില്‍ സെര്‍വീസ് നടത്തുന്ന ഓടോ ഡ്രൈവര്‍മാര്‍ കൈയില്‍ ബുക് വയ്ക്കുകയും ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങുകയും ചെയ്യുക.
വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. രാത്രിയില്‍ സെര്‍വീസ് നടത്തുന്ന ചില ഓടോ റിക്ഷകളിലെ ഡ്രൈവര്‍മാര്‍ അമിത കൂലി ഈടാക്കുന്നതായും ചോദ്യം ചെയ്യുന്ന യാത്രക്കാരോടു മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നിരുന്നു.
രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതേത്തുടര്‍ന്നാണു പൊലീസ് കര്‍ശന നടപടികളിലേക്കു നീങ്ങിയത്.
Keywords: Decision to register at all autorickshaw stands in Kottayam, Kottayam, News, Auto Driver, Complaint, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.