KSRTC | കെ എസ് ആര്‍ ടി സിയുടെ തലവര തെളിയുന്നു; ജീവനക്കാര്‍ക്ക് ശമ്പളം ഇനി ഒറ്റത്തവണയായി നല്‍കും
 

 
Decision to pay salary to KSRTC employees in one go, Thiruvananthapuram, KSRTC employees, Salary, CM Pinarayi Vijayan, Politics, Meeting, Kerala News
Decision to pay salary to KSRTC employees in one go, Thiruvananthapuram, KSRTC employees, Salary, CM Pinarayi Vijayan, Politics, Meeting, Kerala News


ശമ്പളം നല്‍കാനുള്ള ക്രമീകരണം കെ എസ് ആര്‍ ടി സി ഉണ്ടാക്കും


ഇതിനാവശ്യമായ പിന്തുണ സര്‍കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: (KVARTHA) കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍കാര്‍ സഹായം നല്‍കും. കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  

പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ എസ് ആര്‍ ടി സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സര്‍കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ തുകയും നല്‍കും. സര്‍കാര്‍ സഹായത്തിന് പുറമെ ബാങ്ക് കണ്‍സോര്‍ഷ്യത്തേയും സമീപിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ ബി  ഗണേഷ് കുമാര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍,  ധനവകുപ്പ് സെക്രടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, കെ എസ് ആര്‍ ടി സി എം ഡി പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia